---
title: "സ്വർണക്കടത്ത്ക്കേസിൽ ഒത്ത് തീർപ്പ് ശ്രമമെന്ന് സ്വപ്ന സുരേഷ് ; കൂടുതൽ വിവരങ്ങൾ 5 മണിക്ക് പുറത്തുവിടും"
english_title: "Swapna Suresh says there is an attempt to settle the gold smuggling case;More information will be released at 5 p.m"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102167/swapna-suresh-says-there-is-an-attempt-to-settle-the-gold-smuggling-casemore-information-will-be-released-at-5-pm"
published_at: "2023-03-09T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409a5fda68ec_Untitled-2_copy.jpg"
keywords: []
---

# സ്വർണക്കടത്ത്ക്കേസിൽ ഒത്ത് തീർപ്പ് ശ്രമമെന്ന് സ്വപ്ന സുരേഷ് ; കൂടുതൽ വിവരങ്ങൾ 5 മണിക്ക് പുറത്തുവിടും

> **Lead Summary:** സ്വർണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പിന് ചിലർ ശ്രമിച്ചെന്ന് സ്വപ്നാ സുരേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം സ്വപ്ന വെളിപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി വൈകുന്നേരം ലൈവ് വരുമെന്ന് സ്വപ്ന അറിയിച്ചു. സധാരണ ഫേസ്‌ബുക്കിൽ ഇംഗ്ലീഷിൽ മാത്രം പോസ്റ്റ്‌ ചെയ്യുന്ന സ്വപ്ന ഇന്ന് മലയാളത്തിൽ മാത്രമാണ് ഈ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

## Article Content

സ്വർണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പിന് ചിലർ ശ്രമിച്ചെന്ന് സ്വപ്നാ സുരേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം സ്വപ്ന വെളിപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി വൈകുന്നേരം ലൈവ് വരുമെന്ന് സ്വപ്ന അറിയിച്ചു. സധാരണ ഫേസ്‌ബുക്കിൽ ഇംഗ്ലീഷിൽ മാത്രം പോസ്റ്റ്‌ ചെയ്യുന്ന സ്വപ്ന ഇന്ന് മലയാളത്തിൽ മാത്രമാണ് ഈ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

> ഉച്ചയ്ക്ക് 12.10നാണ് പോസ്റ്റ് ഇട്ടത്. “സ്വർണ്ണ കടത്ത് കേസിൽ ഒത്ത് തീർപ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാൻ വൈകിട്ട് 5 മണിക്ക് ലൈവിൽ വരും” സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു. സ്വർണക്കടത്ത് കേസിൽ വിവിധ ഏജൻസികളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്.

കൂടുതൽ വിവരങ്ങളൊന്നും തന്നെ സ്വപ്നാ സുരേഷ് പങ്കുവെച്ചിട്ടില്ല. സ്വപ്നയുടെ വെളിപ്പെടുത്തലിന് കാതോർക്കുകയാണ് കേരളമെന്ന് അവരുടെ പോസ്റ്റിന് കീഴിലെ അഭിപ്രായ പ്രകടനങ്ങളും വ്യക്തമാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102167/swapna-suresh-says-there-is-an-attempt-to-settle-the-gold-smuggling-casemore-information-will-be-released-at-5-pm)