---
title: "തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ നാളെ സഹജ യോഗധാര : യോഗയുടെ പ്രാധാന്യമറിയിക്കാൻ 35 ഓളം വിദേശ കലാകാരന്മാർ അണിനിരക്കും"
english_title: "Sahaja Yogadhara tomorrow at Thalassery Jagannath Temple: About 35 foreign artistes will line up to show the importance of yoga."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102145/sahaja-yogadhara-tomorrow-at-thalassery-jagannath-temple-about-35-foreign-artistes-will-line-up-to-show-the-importance-of-yoga"
published_at: "2023-03-09T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64098e173af21_0dd7de11-a414-4291-a428-9a97cc607f0d.jpg"
keywords: []
---

# തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ നാളെ സഹജ യോഗധാര : യോഗയുടെ പ്രാധാന്യമറിയിക്കാൻ 35 ഓളം വിദേശ കലാകാരന്മാർ അണിനിരക്കും

> **Lead Summary:** തലശേരി: സഹജയോഗയുടെ സ്ഥാപകയായ ശ്രീ മാതാജി നിർമ്മല ദേവിയുടെ നൂറാമത്തെ ജന്മദിന ആഘോഷത്തിൻ്റെ ഭാഗമായി കേരള സഹജയോഗ തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ യോഗധാര സംഘടിപ്പിക്കും. വെള്ളിയാഴ്ച വൈകീട്ട് 6.30ന് നടക്കുന്ന യോഗധാരയിൽ 35 ഓളം വിദേശ കലാകാരന്മാർ അണിനിരക്കുമെന്ന് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 5 മുതൽ 11 വരെ കേരളത്തിലുടനീളം സംഘടിപ്പിക്കുന്ന സഹജയോഗ യോഗധാരയുടെ ഭാഗമായാണ് വെള്ളിയാഴ്ച വൈകീട്ട് 6.30 മുതൽ ശ്രീ ജഗന്നാഥ ക്ഷേത്ര മഹോത്സവ വേദിയിൽ യോഗധാര സംഘടിപ്പിക്കുന്നത്.

## Article Content

തലശേരി: സഹജയോഗയുടെ സ്ഥാപകയായ ശ്രീ മാതാജി നിർമ്മല ദേവിയുടെ നൂറാമത്തെ ജന്മദിന ആഘോഷത്തിൻ്റെ ഭാഗമായി കേരള സഹജയോഗ തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ യോഗധാര സംഘടിപ്പിക്കും. വെള്ളിയാഴ്ച വൈകീട്ട് 6.30ന് നടക്കുന്ന യോഗധാരയിൽ 35 ഓളം വിദേശ കലാകാരന്മാർ അണിനിരക്കുമെന്ന് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 5 മുതൽ 11 വരെ കേരളത്തിലുടനീളം സംഘടിപ്പിക്കുന്ന സഹജയോഗ യോഗധാരയുടെ ഭാഗമായാണ് വെള്ളിയാഴ്ച വൈകീട്ട് 6.30 മുതൽ ശ്രീ ജഗന്നാഥ ക്ഷേത്ര മഹോത്സവ വേദിയിൽ യോഗധാര സംഘടിപ്പിക്കുന്നത്.

50 ഓളം സഹജയോഗ കലാകാരന്മാരിൽ 35 ൽ പരം കലാകാരന്മാർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. . ജനുവരി 20 ന് ശ്രീ മാതാജിയുടെ സമാധി സ്ഥലമായ ദില്ലിയിലെ നിർമ്മൽ ധാമിൽ നിന്നാരംഭിച്ച് 13 ഓളം സംസ്ഥാനങ്ങളിലൂടെ സഹജയോഗ പ്രചരിപ്പിച്ച് ശ്രീ മാതാജിയുടെ നൂറാം ജന്മദിനമായ മാർച്ച് 21 ന് ജന്മസ്ഥലമായ മധ്യപ്രദേശിലെ ചിന്ത്വാരയിൽ അവസാനിക്കും. വാർത്താ സമ്മേളനത്തിൽ കെ.എൻ പ്രമോദ് കുമാർ, ഷനേഷ് തയ്യിൽ, വിനോദിനി, പി.പി ശശീന്ദ്രൻ, പി. രഞ്ജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102145/sahaja-yogadhara-tomorrow-at-thalassery-jagannath-temple-about-35-foreign-artistes-will-line-up-to-show-the-importance-of-yoga)