---
title: "ചൊക്ലിയിൽ  വീട് കുത്തിത്തുറന്ന് കവർച്ച ; 31 പവനും, 4000 രൂപയും കവർന്നു."
english_title: "House burglary in Chokli;31 Pawan and Rs.4000 were stolen."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102063/house-burglary-in-chokli31-pawan-and-rs4000-were-stolen"
published_at: "2023-03-08T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408bca2338de_download_(6).jpg"
keywords: []
---

# ചൊക്ലിയിൽ  വീട് കുത്തിത്തുറന്ന് കവർച്ച ; 31 പവനും, 4000 രൂപയും കവർന്നു.

> **Lead Summary:** ചൊക്ലി: ചൊക്ലിയിൽ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 31 പവന്റെ ആഭരണങ്ങളും 4,000 രൂപയും മോഷണം പോയതായി പരാ തി. പ്രവാസിയായ ചൊക്ലി അണിയാരത്തെ വലിയ പറമ്പത്ത് മുഹമ്മദ് റസലിന്റെ സഹോദരിയുടെ വീട്ടിൽ നിന്നുമാണ് സ്വർണ്ണവും പണവും മോഷണം പോയത്.

## Article Content

ചൊക്ലി: ചൊക്ലിയിൽ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 31 പവന്റെ ആഭരണങ്ങളും 4,000 രൂപയും മോഷണം പോയതായി പരാ തി. പ്രവാസിയായ ചൊക്ലി അണിയാരത്തെ വലിയ പറമ്പത്ത് മുഹമ്മദ് റസലിന്റെ സഹോദരിയുടെ വീട്ടിൽ നിന്നുമാണ് സ്വർണ്ണവും പണവും മോഷണം പോയത്.

ഇക്കഴിഞ്ഞ ഒന്നാം തീയതിയും, രണ്ടാം തീയതിയും വീടി ന് അറ്റകുറ്റപണി'ക്കായി പ്രദേശവാസികളായ തൊഴിലാളികളും ഇതര സംസ്ഥാന തൊഴിലാളികളും ജോലിക്കെത്തിയിരുന്നതായി പരാതിയിൽ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം കിടപ്പുമുറിയിലെ അലമാര പരിശോധിച്ചപ്പോഴാണ് അകത്ത് സൂക്ഷിച്ച 31 പവന്റെ ആഭര ണങ്ങളും, പണവും മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മുഹമ്മദ് റസൽ ചൊക്ലി പോലീസിൽ പരാതി നൽകി. ചൊക്ലി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102063/house-burglary-in-chokli31-pawan-and-rs4000-were-stolen)