---
title: "രാഷ്ട്രദീപിക ലേഖകൻ നവാസ് മേത്തർക്കെതിരായ വ്യാജവാർത്ത ;  കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി"
english_title: "Fake news against Rashtradeepika writer Nawaz Mehtar;The court registered the case and ordered an investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102027/fake-news-against-rashtradeepika-writer-nawaz-mehtarthe-court-registered-the-case-and-ordered-an-investigation"
published_at: "2023-03-08T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408835993122_9045be1a-d359-4eac-9201-757c3291cb74.jpg"
keywords: []
---

# രാഷ്ട്രദീപിക ലേഖകൻ നവാസ് മേത്തർക്കെതിരായ വ്യാജവാർത്ത ;  കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി

> **Lead Summary:** വ്യാജ വാർത്ത നൽകി മാനഹാനി ഉണ്ടാക്കിയെന്ന മാധ്യമ പ്രവർത്തകൻ്റെ ഹരജിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്.രാഷ്ട്രദീപിക തലശേരി ലേഖകൻ നവാസ് മേത്തറുടെ ഹരജിയിലാണ് കോടതി ഉത്തരവ്.

## Article Content

വ്യാജ വാർത്ത നൽകി മാനഹാനി ഉണ്ടാക്കിയെന്ന മാധ്യമ പ്രവർത്തകൻ്റെ ഹരജിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്.രാഷ്ട്രദീപിക തലശേരി ലേഖകൻ നവാസ് മേത്തറുടെ ഹരജിയിലാണ് കോടതി ഉത്തരവ്.

രാഷ്ട്ര ദീപിക തലശേരി ലേഖകനും കണ്ണൂർ വിഷൻ അവതാരകനുമായ നവാസ് മേത്തറെകുറിച്ച് വ്യാജ വാർത്ത ചമച്ച സംഭവത്തിൽ കർമ്മ ഓൺലൈൻ ന്യൂസ് എം ഡി. വിൻസ് മാത്യു, അവതാരിക, ഷാജി പാണ്ട്യാല എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.

അഡ്വ. കെ. വിശ്വൻ മുഖാന്തിരം നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. ഇന്ത്യൻ ശിക്ഷാ നിയമം 120 ബി, 307, 153 എ. എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഹരജിയിൽ ആവശ്യപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102027/fake-news-against-rashtradeepika-writer-nawaz-mehtarthe-court-registered-the-case-and-ordered-an-investigation)