---
title: "ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി കോടതിയിൽ "
english_title: "Akash in Thillankeri court against the petition to cancel the bail in the Shuhaib murder case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102010/akash-in-thillankeri-court-against-the-petition-to-cancel-the-bail-in-the-shuhaib-murder-case"
published_at: "2023-03-08T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640878b4ef689_download_(5).jpg"
keywords: []
---

# ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി കോടതിയിൽ 

> **Lead Summary:**  തലശ്ശേരി: ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി കോടതിയിൽ ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി കോടതിയില്‍. പൊലീസിന്‍റെ ഹർജി നിലനിൽക്കില്ലെന്നാണ് കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ വാദം.

## Article Content

 തലശ്ശേരി: ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി കോടതിയിൽ ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി കോടതിയില്‍. പൊലീസിന്‍റെ ഹർജി നിലനിൽക്കില്ലെന്നാണ് കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ വാദം.

ആകാശിന് വേണ്ടി  അഭിഭാഷകൻ തലശ്ശേരി അഡീഷണൽ  കോടതിയിൽ മറുപടി നൽകി. കേസ് വാദം കേൾക്കാനായി ഈ മാസം 15 ലേക്ക് മാറ്റി. പൊലീസാണ് ആകാശിന്റെ ജാമ്യം റദ്ദാക്കാൻ തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചത്.

ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പൊലീസിന്‍റെ റിപ്പോർട്ട്. 2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായുണ്ടായ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102010/akash-in-thillankeri-court-against-the-petition-to-cancel-the-bail-in-the-shuhaib-murder-case)