---
title: "ചൊക്ലി പഞ്ചായത്തിന് 26 കോടിയുടെ  ബജറ്റ് ; 13 വികസന  പദ്ധതികൾ നടപ്പാക്കും"
english_title: "Chokli Panchayat has a budget of 26 crores;13 development projects will be implemented"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101948/chokli-panchayat-has-a-budget-of-26-crores13-development-projects-will-be-implemented"
published_at: "2023-03-08T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640829d84779a_download_(3).jpg"
keywords: []
---

# ചൊക്ലി പഞ്ചായത്തിന് 26 കോടിയുടെ  ബജറ്റ് ; 13 വികസന  പദ്ധതികൾ നടപ്പാക്കും

> **Lead Summary:** ചൊക്ലി: കാർഷിക വ്യാവസായിക മേഖലയ്ക്ക് മുൻഗണന നൽകിക്കൊണ്ടും, അതി ദരിദ്രരില്ലാത്ത പഞ്ചായത്തിനെ വിഭാവനംചെയ്തുകൊണ്ടും, സ്വയംതൊഴിൽ സംരംഭകത്വ സഹായം ഉറപ്പ് വരുത്തിയും ഡയാലിസിസ് രോഗികൾക്ക് ധനസഹായം ലഭ്യമാക്കിയുമുള്ള 13 പ്രധാന വികസന സാമൂഹ്യ സേവന പദ്ധതികൾ പ്രഖ്യാപിച്ചുകൊ ണ്ടുള്ള പുതുവർഷ ബജറ്റ് ചൊക്ലി ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ചു. പ്രസിഡന്റ് സി.കെ. രമ്യയുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് എം. ഒ. ചന്ദ്രനാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.

## Article Content

ചൊക്ലി: കാർഷിക വ്യാവസായിക മേഖലയ്ക്ക് മുൻഗണന നൽകിക്കൊണ്ടും, അതി ദരിദ്രരില്ലാത്ത പഞ്ചായത്തിനെ വിഭാവനംചെയ്തുകൊണ്ടും, സ്വയംതൊഴിൽ സംരംഭകത്വ സഹായം ഉറപ്പ് വരുത്തിയും ഡയാലിസിസ് രോഗികൾക്ക് ധനസഹായം ലഭ്യമാക്കിയുമുള്ള 13 പ്രധാന വികസന സാമൂഹ്യ സേവന പദ്ധതികൾ പ്രഖ്യാപിച്ചുകൊ ണ്ടുള്ള പുതുവർഷ ബജറ്റ് ചൊക്ലി ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ചു. പ്രസിഡന്റ് സി.കെ. രമ്യയുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് എം. ഒ. ചന്ദ്രനാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.

26,82,30,411 രൂപ വരവും, 26,30,81,267 രൂപ ചെലവും 51,49, 144 രൂപ നീക്കി യിരിപ്പുമുള്ളതാണ് ബജറ്റ്. തെങ്ങിന് 11 ലക്ഷം രൂപയുടെ ജൈവരാസവളം നൽകു ഓരോ വിദ്യാർത്ഥിക്കും 5വീതം കോഴികളെ നൽകാൻ മൂന്ന് ലക്ഷം രൂപയും, കാലിത്തീറ്റ വിതരണത്തിന് മൂന്നര ലക്ഷം രൂപയും, പാൽ സബ്സിഡിക്കായി 1.25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കാർഷിക ചെറുകിട വ്യവസായ മേഖലക്ക് 72,09,610 രൂപ വകയി രുത്തി.

പഞ്ചായത്തിലെ 34 അതി ദരിദ്രരുടെ ക്ഷേമത്തിന് മുന്ന് ലക്ഷം രൂപ നൽകും. ഔഷധ സസ്യ വ്യാപനത്തിന് അഞ്ചുലക്ഷം രൂപയും, ഡയാലിസിസ് രോഗികൾക്ക് 4000 രൂപ വീതവും ധനസഹായം നൽകും. 4,20,000 രൂപ ഇതിലേക്ക് നീക്കിവെച്ചിട്ടുണ്ട്. വനിതാ ഓപ്പൺ ജിംനേഷ്യത്തിന് എട്ടു ലക്ഷം രൂപയും അനുവദിച്ചു. ഭവന രഹിതർക്ക് ഭവനസമുച്ചയം നിർമ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞതായും, നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ചൊക്ലി ഗ്രാമപഞ്ചായത്തധ്യക്ഷ സി.കെ രമ്യ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101948/chokli-panchayat-has-a-budget-of-26-crores13-development-projects-will-be-implemented)