---
title: "കണ്ണൂരിൽ എടിഎമ്മുകൾ തകർത്ത് 25 ലക്ഷം കവർന്നു ; പ്രതികൾക്ക് 3 വർഷം തടവും, 10,000 രൂപ പിഴയും"
english_title: "ATMs were broken in Kannur and 25 lakhs were stolen;The accused will be imprisoned for 3 years and fined Rs.10,000"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101907/atms-were-broken-in-kannur-and-25-lakhs-were-stolenthe-accused-will-be-imprisoned-for-3-years-and-fined-rs10000"
published_at: "2023-03-08T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6407f4cae28ae_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ എടിഎമ്മുകൾ തകർത്ത് 25 ലക്ഷം കവർന്നു ; പ്രതികൾക്ക് 3 വർഷം തടവും, 10,000 രൂപ പിഴയും

> **Lead Summary:** കണ്ണൂർ: കണ്ണൂർ കല്യാശ്ശേരിയിലെ എ.ടി.എം കവർച്ചാ കേസിൽ മൂന്ന് പ്രതികളെ കണ്ണൂർ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് എസ്.അമ്പിളി മൂന്നുവർഷം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം കൂടി തടവ് അനു ഭവിക്കണം. ഹരിയാന മേഖലത്ത് ജില്ല യിലെ വൊജാന സ്വദേശി നൊമാൻ റിസാൻ , മെവ്നഗാ ത്വോസ് ജില്ലയിലെ സുജീദ് , രാജസ്ഥാൻ ഭരത്പൂർ ജില്ലയിലെ ജുർഹാദ് സ്വദേശി മുവീൻ ജമീൽ എന്നിവരെയാണ് ശിക്ഷിച്ചത്. മൂന്നു പേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വിട്ടയച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ കല്യാശ്ശേരിയിലെ എ.ടി.എം കവർച്ചാ കേസിൽ മൂന്ന് പ്രതികളെ കണ്ണൂർ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് എസ്.അമ്പിളി മൂന്നുവർഷം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം കൂടി തടവ് അനു ഭവിക്കണം. ഹരിയാന മേഖലത്ത് ജില്ല യിലെ വൊജാന സ്വദേശി നൊമാൻ റിസാൻ , മെവ്നഗാ ത്വോസ് ജില്ലയിലെ സുജീദ് , രാജസ്ഥാൻ ഭരത്പൂർ ജില്ലയിലെ ജുർഹാദ് സ്വദേശി മുവീൻ ജമീൽ എന്നിവരെയാണ് ശിക്ഷിച്ചത്. മൂന്നു പേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വിട്ടയച്ചു.

ഏഴംഗ സംഘത്തിലെ ഒരു പ്രതിയെ ഇനി പിടികൂടാനുണ്ട്. 2021 ഫെബ്രുവരി 21ന് പുലർച്ചെയാണ് കല്യാശ്ശേരി എസ്.ബി.ഐ ബാങ്കിന്റെ എ.ടി.എം തകർത്ത് കൊള്ളയടിച്ചത്. അന്നേദിവസം ഏകദേശം 25 ലക്ഷത്തോളം രൂപയാണ് മൂന്ന് എ.ടി.എമ്മുകളിൽ നിന്നായി കവർന്നത്. കല്യാശ്ശേരി എസ്.ബി.ഐക്ക് പുറമെ മാങ്ങാട് ഇന്ത്യാ വൺ, ഇരിണാവിലെ പി.സി.ആർ ബാ ങ്ക് എന്നിവയുടെ എ.ടി.എം മെ ഷീനുകളും തകർത്തിരുന്നു. ഒറ്റരാത്രി കൊണ്ടാണ് മൂന്ന് എ. ടി.എമ്മുകളും തകർത്തത്. കല്യശ്ശേരി എസ്.ബി.ഐയുടെ എ.ടി.എമ്മിൽ നിന്നും 18 ലക്ഷവും ഇന്ത്യവണ്ണിന്റെ എ.ടി. എമ്മിൽനിന്ന് 1,75,000 രൂപയും ബാക്കി പണം പി.സി.ആറിന്റെ എ.ടി.എമ്മിൽ നിന്നുമാണ് മോഷ്ടിച്ചത്.

ഏഴുപേർ അടങ്ങുന്ന കവർച്ചാ സംഘം അതിവിദഗ്ധമായാണ് ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മിന്റെ ക്യാഷ് ബോക്സ് മുറിച്ച് പണം അപഹരിച്ചത്. കവർച്ച നടത്തിയതിന് ശേഷം കർണാടക വഴി ഡൽഹിയിൽ എത്തിയ ഏഴു പ്രതികളിൽ മൂന്നു പേരെ കണ്ണൂർ പോലീസ് ഡൽഹി പോലീസിന്റെ സഹായത്തോടെ ഹരിയാന അതിർത്തിയിൽ ഹോസൽ എന്ന സ്ഥലത്തു നിന്നും വിദഗ്ദമായി പിടികൂടുകയായിരുന്നു. ഇവർ സഞ്ചരിച്ച ലോറിയും, ഗ്യാസ് കട്ടറും പോലീസ് പിടികൂടിയിരുന്നു. 16 ലക്ഷം രൂപ വാഹനത്തിൽ നിന്ന് കണ്ടെടുത്തിരുന്നു. തെളിവെടുപ്പിന് കൊണ്ടുവന്നപ്പോ ഴാണ് ഗ്യാസ് കട്ടർ കൊണ്ട് മുറിച്ച് കവർച്ച നടത്തുന്ന സംഘമാണെന്ന് പോലീസിന് മനസിലായത്.

പഴയ എ.ടി.എമ്മുകൾ വാങ്ങിയാണ് സം ഘാംഗങ്ങൾ പരിശീലിച്ചത്. എ.ടി.എം മുറിക്കുന്നതിനിടെ കറൻസി തീപിടിച്ച് നശിക്കാതിരിക്കാനാണ് പരിശീലനം ല ഭ്യമാക്കിയത്. സംഘങ്ങളെല്ലാം സായുധരായിരുന്നു. കവർച്ച ക്കിടെ ആരെങ്കിലും വന്നാൽ അവരെ അക്രമിക്കുകയായിരുന്നു പതിവ്. കവർച്ച ആരെ ങ്കിലും കാണുന്നതോ സി.സി. ടി.വി ദൃശ്യങ്ങളിൽ പതിയുന്നതോ ഇവർക്ക് വിഷയമല്ല. ഒന്നിലധികം പരിശീലന കേന്ദ്ര ങ്ങൾ ഇവർക്ക് ഉണ്ടെന്ന് പോലീസ് അന്ന് പറഞ്ഞിരുന്നു.

കേസിലെ പ്രതികൾ മറ്റ് സംസ്ഥാനങ്ങളിലും സമാന രീതിയിൽ മോഷണം നടത്തിയതിന് നിരവധി കേസുകൾ നിലവിലുണ്ട്. മാങ്ങാട് തെരു കള്ള് ഷാപ്പിന് സമീപമുള്ള ആൾ താമസമുള്ള മുറിയിലും അന്ന് മോഷ്ടാക്കൾ കവർച്ചക്ക് ശ്രമിച്ചിരുന്നു. താമസക്കാർ ബഹളം വെച്ചതോടെയാണ് ഇവർ രക്ഷപ്പെട്ടത്. കണ്ണപുരം സി.ഐ അനിൽ കുമാറാണ് പ്രതികൾക്കെതി രെ കോടതിയിൽ കുറ്റപത്രം നൽകിയത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ മീനാകുമാരി, ഫൈസൽ, അഡീ. പ്രോസിക്യൂഷൻ അനിൽരാജ് തുടങ്ങിയവരാണ് കോടതിയിൽ ഹാജരായത്. ഇവരുടെ പേരിലുള്ള മറ്റ് ബാങ്കുകളിലെ കവർച്ചാ കേസുകളുടെ വിചാരണ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101907/atms-were-broken-in-kannur-and-25-lakhs-were-stolenthe-accused-will-be-imprisoned-for-3-years-and-fined-rs10000)