---
title: "ബിൻ ലാദൻ പ്രയോഗം പാർട്ടി പരിശോധിക്കും; സി പി എം ജില്ലാ സെക്രട്ടറിയെ തള്ളി സംസ്ഥാന സെക്രട്ടറി"
english_title: "Party will examine bin Laden practice;The state secretary dismissed the CPM district secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101883/party-will-examine-bin-laden-practicethe-state-secretary-dismissed-the-cpm-district-secretary"
published_at: "2023-03-07T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640767977b177_download_(5).jpg"
keywords: []
---

# ബിൻ ലാദൻ പ്രയോഗം പാർട്ടി പരിശോധിക്കും; സി പി എം ജില്ലാ സെക്രട്ടറിയെ തള്ളി സംസ്ഥാന സെക്രട്ടറി

> **Lead Summary:** കണ്ണൂർ: എം.വി ജയരാജന്റെ വംശീയ അധിക്ഷേപം തള്ളി സി.പി.എം. പേരിന്റെ അടിസ്ഥാനത്തിൽ ആരെയും അപമാനിക്കുന്നത് സി.പി.എമ്മിന്റെ നയമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ലാദൻ എന്ന് വിളിച്ച് അധിക്ഷേപിച്ചത് പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകനെ എം.വി ജയരാജൻ ബിൻ ലാദനോട് ഉപമിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് പ്രതികരണം.

## Article Content

കണ്ണൂർ: എം.വി ജയരാജന്റെ വംശീയ അധിക്ഷേപം തള്ളി സി.പി.എം. പേരിന്റെ അടിസ്ഥാനത്തിൽ ആരെയും അപമാനിക്കുന്നത് സി.പി.എമ്മിന്റെ നയമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ലാദൻ എന്ന് വിളിച്ച് അധിക്ഷേപിച്ചത് പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകനെ എം.വി ജയരാജൻ ബിൻ ലാദനോട് ഉപമിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് പ്രതികരണം.

സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി എറണാകുളത്ത് മാധ്യമങ്ങളോ ട് സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ. ഈ സംഭവം ശ്രദ്ധയിൽ പെട്ടില്ലെന്നാണ് എം.വി ഗോവിന്ദൻ പറഞ്ഞത്. എന്നാൽ പേരിന്റെ പേരിൽ ആരെയും അധിക്ഷേപിക്കു ന്നത് പാർട്ടിയുടെ നയമല്ലെന്നും ഗോവിന്ദൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലേഖകൻ നൗഫൽ ബിൻ യൂസഫിനെയാണ് സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി അധിക്ഷേപിച്ചത്. കണ്ണൂരിൽ വെച്ചായിരുന്നു ഏഷ്യാനെറ്റ് റിപ്പോർട്ടറെ നൗഫൽ ബിൻ ലാദൻ എന്നുവിളിക്കട്ടെ എന്ന് ജയരാജൻ ചോദിച്ചത്. വ്യാജ വാർത്താ വിവാദത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയി ലായിരുന്നു എം.വി ജയരാ ജന്റെ വിവാദ പരാമർശം. ജയരാജന്റെ പരാമർശത്തി നെതിരെ കോൺഗ്രസ് നേ താവ് വി.ടി ബൽറാമും രം ഗത്തെത്തിയിരുന്നു. ജയരാജന്റേത് പച്ചയായ ഇസ്ലാമോഫോബിയയും, വംശവെറി യുമാണെന്ന് ബൽറാം ഫേ സ്ബുക്കിൽ കുറിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101883/party-will-examine-bin-laden-practicethe-state-secretary-dismissed-the-cpm-district-secretary)