---
title: "കണ്ണൂർ ജില്ലാ ആശുപത്രിക്കടുത്ത് കണ്ടെത്തിയ  മനുഷ്യൻ്റെ തലയോട്ടി വിദഗ്ദ പരിശോധനക്കയച്ചു"
english_title: "The human skull found near the Kannur district hospital has been sent for expert examination"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101863/the-human-skull-found-near-the-kannur-district-hospital-has-been-sent-for-expert-examination"
published_at: "2023-03-07T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640754fe205bd_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ ജില്ലാ ആശുപത്രിക്കടുത്ത് കണ്ടെത്തിയ  മനുഷ്യൻ്റെ തലയോട്ടി വിദഗ്ദ പരിശോധനക്കയച്ചു

> **Lead Summary:** കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിക്കടുത്ത് കണ്ടെത്തിയ മനുഷ്യൻ്റെ തലയോട്ടി വിദഗ്ദ പരിശോധനക്കയച്ചു, പരിയാരം മെഡിക്കൽ കോളേജിലാണ് വിദഗ്ധ പരിശോധന നടക്കുക. ജില്ലാ ആശുപത്രിയുടെ പഴയ ഒപി വിഭാഗത്തിന് എതിർവശത്തായുള്ള കന്റോൺമെന്റ് പരിധിയിലുള്ള സ്ഥലത്ത് വൈകീട്ടോടു കൂടി മനുഷ്യ തലയോട്ടി കാണപ്പെട്ടത്.

## Article Content

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിക്കടുത്ത് കണ്ടെത്തിയ മനുഷ്യൻ്റെ തലയോട്ടി വിദഗ്ദ പരിശോധനക്കയച്ചു, പരിയാരം മെഡിക്കൽ കോളേജിലാണ് വിദഗ്ധ പരിശോധന നടക്കുക. ജില്ലാ ആശുപത്രിയുടെ പഴയ ഒപി വിഭാഗത്തിന് എതിർവശത്തായുള്ള കന്റോൺമെന്റ് പരിധിയിലുള്ള സ്ഥലത്ത് വൈകീട്ടോടു കൂടി മനുഷ്യ തലയോട്ടി കാണപ്പെട്ടത്.

ഡിഎസി സെന്ററിന്റെ അധീനതയിലുള്ള സ്ഥലത്തുനി ന്നാണ് തലയോട്ടി കണ്ടെത്തിയത്. ഇവിടെയുണ്ടായിരുന്ന മാലിന്യങ്ങൾക്ക് തീപിടിച്ചതിനെ തുടർന്ന് അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തീയണക്കുന്നതിനിടെയായിരുന്നു മനുഷ്യന്റെ തലയോട്ടി കാണപ്പെട്ടത്. തുടർന്ന് സിറ്റി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പോലീസെത്തി കസ്റ്റഡിയിലെടുത്ത തലയോട്ടി ഇന്ന് രാവിലെയോടെ പരിയാരത്തക്ക് മാറ്റുകയായിരുന്നു. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് മനസിലാവുകയുള്ളൂ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101863/the-human-skull-found-near-the-kannur-district-hospital-has-been-sent-for-expert-examination)