---
title: "കല്ലിക്കണ്ടി എൻ എ എം കോളേജിൽ കലോത്സവ പ്രതിഭകളെ ആദരിച്ചു."
english_title: "A fraud hero who regularly extorts money from auto drivers was arrested in Kannur due to the opportunistic intervention of a businessman."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101847/a-fraud-hero-who-regularly-extorts-money-from-auto-drivers-was-arrested-in-kannur-due-to-the-opportunistic-intervention-of-a-businessman"
published_at: "2023-03-07T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6407488024925_3d828185-7ba5-4270-9cc5-3b7338b255ef.jpg"
keywords: []
---

# കല്ലിക്കണ്ടി എൻ എ എം കോളേജിൽ കലോത്സവ പ്രതിഭകളെ ആദരിച്ചു.

> **Lead Summary:** കല്ലിക്കണ്ടി എൻ എ എം കോളേജിൽ കലോത്സവ പ്രതിഭകളെ ആദരിച്ചു. കോളേജ് മാനേജ്മെൻ്റും, സ്റ്റുഡൻ്റ്സ് യൂണിയൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് ആദരിക്കൽ ചടങ്ങ് നടന്നത്. എം.ഇ.എഫ് സെക്രട്ടറി പി.പി ഹമീദ് ഉദ്ഘാടനം ചെയ്തു.

## Article Content

കല്ലിക്കണ്ടി എൻ എ എം കോളേജിൽ കലോത്സവ പ്രതിഭകളെ ആദരിച്ചു. കോളേജ് മാനേജ്മെൻ്റും, സ്റ്റുഡൻ്റ്സ് യൂണിയൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് ആദരിക്കൽ ചടങ്ങ് നടന്നത്. എം.ഇ.എഫ് സെക്രട്ടറി പി.പി ഹമീദ് ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ഡോ.ടി. മജീഷ് അധ്യക്ഷനായി. സമീർ പറമ്പത്ത്, ഫൈൻ ആർട്സ് അഡ്വൈസർ ഡോ. ഇ. അഷ്റഫ്, ജൂനിയർ സൂപ്രണ്ട് അലി കുയ്യാലിൽ, യൂണിയൻ സെക്രട്ടറി സഫ്രീൻ, ഫൈൻ ആർട്സ് സെക്രട്ടറി മുഹമ്മദ് സഹൽ തുടങ്ങിയവർ സംസാരിച്ചു. വിവിധ മത്സര വിജയികൾ ക്യാഷ് അവാർഡുകൾ ഏറ്റുവാങ്ങി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101847/a-fraud-hero-who-regularly-extorts-money-from-auto-drivers-was-arrested-in-kannur-due-to-the-opportunistic-intervention-of-a-businessman)