---
title: "സ്ഥിരമായി ഓട്ടോ ഡ്രൈവർമാരെ പറ്റിച്ച് പണം കൈക്കലാക്കുന്ന തട്ടിപ്പ് വീരൻ  വ്യാപാരിയുടെ  അവസരോചിത ഇടപെടലിൽ കണ്ണൂരിൽ പിടിയിൽ"
english_title: "A fraud hero who regularly extorts money from auto drivers was arrested in Kannur due to the opportunistic intervention of a businessman."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101839/a-fraud-hero-who-regularly-extorts-money-from-auto-drivers-was-arrested-in-kannur-due-to-the-opportunistic-intervention-of-a-businessman"
published_at: "2023-03-07T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6407409ea7898_19a12815-0d4f-4eed-9651-71b9c07ea684.jpg"
keywords: []
---

# സ്ഥിരമായി ഓട്ടോ ഡ്രൈവർമാരെ പറ്റിച്ച് പണം കൈക്കലാക്കുന്ന തട്ടിപ്പ് വീരൻ  വ്യാപാരിയുടെ  അവസരോചിത ഇടപെടലിൽ കണ്ണൂരിൽ പിടിയിൽ

> **Lead Summary:** കണ്ണൂർ: സ്ഥിരമായി ഓട്ടോ ഡ്രൈവർമാരെ പറ്റിച്ച് പണം കൈക്കലാക്കുന്ന തട്ടിപ്പ് വീരൻ വ്യാപാരിയുടെ അവസരോചിത ഇടപെടലിൽ കണ്ണൂരിൽ പിടിയിൽ വൈകുന്നേരം 4 മണിയോടെ താഴെചൊവ്വയിൽ ബസ് സ്റ്റോപ്പ് പരിസരത്ത് വെച്ച് പണം തട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കോ ഴിക്കോട് മാങ്കട വിലെ എം.കെ.ഹൗസൽ മുഹമ്മദ് താഹയെ വ്യാപാരിയും, നാട്ടുകാരും സാഹസികമായി പിടികൂടി ടൗൺ പോലീസിൽ ഏൽപ്പിച്ചത്.

## Article Content

കണ്ണൂർ: സ്ഥിരമായി ഓട്ടോ ഡ്രൈവർമാരെ പറ്റിച്ച് പണം കൈക്കലാക്കുന്ന തട്ടിപ്പ് വീരൻ വ്യാപാരിയുടെ അവസരോചിത ഇടപെടലിൽ കണ്ണൂരിൽ പിടിയിൽ വൈകുന്നേരം 4 മണിയോടെ താഴെചൊവ്വയിൽ ബസ് സ്റ്റോപ്പ് പരിസരത്ത് വെച്ച് പണം തട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കോ ഴിക്കോട് മാങ്കട വിലെ എം.കെ.ഹൗസൽ മുഹമ്മദ് താഹയെ വ്യാപാരിയും, നാട്ടുകാരും സാഹസികമായി പിടികൂടി ടൗൺ പോലീസിൽ ഏൽപ്പിച്ചത്.

വളപട്ടണം മന്ന മായിച്ചാൻകുന്ന് എന്നാണ് ഇപ്പോഴത്തെ മേൽ വിലാസമെന്ന് പോലീസ് പറ ഞ്ഞു. ഓട്ടോ - ടാക്സി ഡ്രൈവർമാരെ ട്രിപ്പ് വിളിക്കുകയും, യാത്രക്കിടെ സൗഹൃദത്തിലാവുകയും ചെയ്ത ശേഷം പല കാരണങ്ങൾ പറഞ്ഞ് അവരിൽ നിന്ന് 1000 മുതൽ പതിനായിരം രൂപ വരെ വാങ്ങി മുങ്ങുകയാണ് ഇയാളുടെ രീതി. സമാന രീതിയിൽ തട്ടിപ്പ് നടത്തി താഴെചൊവ്വയിലെത്തി അഞ്ചോളം തവണ ഇയാൾ രക്ഷപ്പെട്ടിരുന്നു. ഷോപ്പിങ്ങ് കോംപ്ലക്സിന്റെ മുന്നിൽ ഓട്ടോ നിർത്തിച്ച് ഇപ്പോൾ വരാ മെന്ന് പറഞ്ഞ് ഇറങ്ങി മുങ്ങുകയാണ് പതിവ്.

ഏറെനേരം കാണാതാവുമ്പോഴാണ് വ്യാപാരികളോട് ഡ്രൈവർമാർ ആളെകുറിച്ച് അന്വേഷിക്കുക. അപ്പോഴേക്കും പ്രതി മറ്റൊരു വഴിയിലൂടെ രക്ഷപ്പെട്ടിരിക്കും. ഷോപ്പുകളിൽ വെച്ച് സി.സി.ടി.വി. ക്യാമറ പരിശോധിച്ച് ഡ്രൈവർമാർ പ്രതിയെ തിരിച്ചറിയുമെങ്കിലും അപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടിരിക്കും. തോട്ടടയിൽ നിന്നും ട്രിപ്പ് വിളിച്ച ഒരു ഓട്ടോ ഇതേ സ്ഥലത്ത് നിർത്തിച്ച് ഡ്രൈവറോട് പണം വാങ്ങി. തന്റെ കാർ സർവീസിന് കൊടുത്തിരി ക്കുകയാണെന്നും പേഴ്സ് കാ റിലാണുള്ളതെന്നും തിരിച്ചു വരുമ്പോൾ നൽകാമെന്നും പറഞ്ഞായിരുന്നു പണം വാങ്ങി യത്.

പണം കൈക്കലാക്കി ഇയാൾ കടന്നു പോകുന്നത് കോംപ്ലക്സിലെ വ്യാപാരി സജിത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. മുമ്പ് സി.സി.ടി.വി. യിൽ കണ്ടയാൾ തന്നെയല്ലെ എന്ന് സംശയമുണ്ടാവുകയും സൂക്ഷിച്ച് നോക്കിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്നാണ് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടിയത്. പിടിച്ചു പറി കേസിൽ ജയിൽശിക്ഷ അനുഭവിച്ച് അടുത്തകാലത്താണ് ഇയാൾ പുറത്തിറങ്ങിയതെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101839/a-fraud-hero-who-regularly-extorts-money-from-auto-drivers-was-arrested-in-kannur-due-to-the-opportunistic-intervention-of-a-businessman)