---
title: "കണ്ണൂർ വിമാനത്താവളത്തിൽ 10,000 അമേരിക്കൻ ഡോളറുമായി തലശേരി സ്വദേശി അറസ്റ്റിൽ"
english_title: "A native of Thalassery was arrested at Kannur airport with 10,000 US dollars"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101786/a-native-of-thalassery-was-arrested-at-kannur-airport-with-10000-us-dollars"
published_at: "2023-03-07T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406f6f7ba598_b09e0c3b-2710-49a3-bedb-72040778acf1.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ 10,000 അമേരിക്കൻ ഡോളറുമായി തലശേരി സ്വദേശി അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും വിദേശ കറൻസിയും സ്വർണവും പിടികൂടി. തലശേരി സ്വദേശി നൗഷാദിൽ നിന്ന് 10,000 അമേരിക്കൻ ഡോളറാണ് പിടികൂടിയത്. ഇന്ത്യൻ കറൻസി യുമായുള്ള വിനിമയ നിരക്ക് 8,16,943 രൂപയാണ്. രാത്രി കണ്ണൂരിൽ നിന്ന് ദുബായിലേക്ക് ഗോ ഫസ്റ്റ് വിമാനത്തിൽ പോകാനെത്തിയ തായിരുന്നു നൗഷാദ്.

## Article Content

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും വിദേശ കറൻസിയും സ്വർണവും പിടികൂടി. തലശേരി സ്വദേശി നൗഷാദിൽ നിന്ന് 10,000 അമേരിക്കൻ ഡോളറാണ് പിടികൂടിയത്. ഇന്ത്യൻ കറൻസി യുമായുള്ള വിനിമയ നിരക്ക് 8,16,943 രൂപയാണ്. രാത്രി കണ്ണൂരിൽ നിന്ന് ദുബായിലേക്ക് ഗോ ഫസ്റ്റ് വിമാനത്തിൽ പോകാനെത്തിയ തായിരുന്നു നൗഷാദ്.

ബാഗേജ് സ്ക്രീനിങ്ങിനിടയിലാണ് വ്യവസായ സംരക്ഷണസേന ഡോളർ കണ്ടെത്തിയത്. ബാഗേജിൽ തുണിയിൽ ഒളിപ്പിച്ചുവച്ച നില യിലായിരുന്നു ഡോളർ. സി. ഐ.എസ്.എഫ് കസ്റ്റംസിനെ വിവരമറിയിച്ചതിനെത്തുടർന്ന് അവരെത്തി ഡോളർ കസ്റ്റഡിയിലെടുത്തു. നൗഷാദി നെയും പിടികൂടി. കഴിഞ്ഞ ദിവസം കണ്ണൂർ സ്വദേശി യായ അബ്ദുൾ ജബ്ബാറിൽ നിന്ന് 14 ലക്ഷം വരുന്ന സൗദി റിയാലും, യൂറോയും പിടികൂടിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101786/a-native-of-thalassery-was-arrested-at-kannur-airport-with-10000-us-dollars)