---
title: "പറവകൾക്ക് കൂടിനീരൊരുക്കി ചെറുവാഞ്ചേരി ന്യൂ എൽ പി സ്കൂൾ"
english_title: "Cheruvanchery New LP School has prepared water for the birds"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101762/cheruvanchery-new-lp-school-has-prepared-water-for-the-birds"
published_at: "2023-03-07T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406e6a496cab_3ee6a49d-0997-490b-a94f-1cba4df9c247.jpg"
keywords: []
---

# പറവകൾക്ക് കൂടിനീരൊരുക്കി ചെറുവാഞ്ചേരി ന്യൂ എൽ പി സ്കൂൾ

> **Lead Summary:** ചെറുവാഞ്ചേരി: ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്കൂളിലും പരിസരത്തുമായി മൺചട്ടിയിലും, കവുങ്ങിൻപാളകളിലുമായി പറവകൾക്കും കുടിനീരൊരുക്കി ചെറുവാഞ്ചേരി ന്യൂ .എൽ.പി.സ്കൂൾ കുട്ടികളും അദ്ധ്യാപകരും.

## Article Content

ചെറുവാഞ്ചേരി: ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്കൂളിലും പരിസരത്തുമായി മൺചട്ടിയിലും, കവുങ്ങിൻപാളകളിലുമായി പറവകൾക്കും കുടിനീരൊരുക്കി ചെറുവാഞ്ചേരി ന്യൂ .എൽ.പി.സ്കൂൾ കുട്ടികളും അദ്ധ്യാപകരും.

ലീഗൽ സർവീസസ് അതോറിറ്റി, കൂത്തുപറമ്പ് അഗ്നിരക്ഷാ നിലയം, സിവിൽ ഡിഫൻസ് എന്നിവയുടെ സഹകരണത്തോടെ സ്കൂളിൽ നടന്ന പരിപാടി അഗ്നി രക്ഷാ നിലയം ഓഫീസർ പി. ഷാനിത്ത് ഉദ്ഘാടനം ചെയ്തു.

കെ.ഭാസ്ക്കരൻ മാസ്റ്റർ അദ്ധ്യക്ഷനായി. പി.ടി.എ.പ്രസിഡണ്ട് വിനില പ്രസാദ്, യു. മഹറൂഫ്, പാരാ ലീഗൽ വോളണ്ടിയർ വാഴയിൽ ഭാസ്ക്കരൻ , പ്രഥമാദ്ധ്യാപിക ദീപ. കെ , കെ.ഷീബ ഭായ് , ജീവ. കെ.ടി, നിഷ. കെ , സിവിൽ ഡിഫൻസ് അംഗം റാഷിദ്, കെ.ലിദിയ, അദ്വൈത് എൽ.എസ്, സ്കൂൾ ലീഡർ.ജെ. ആദിദേവ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101762/cheruvanchery-new-lp-school-has-prepared-water-for-the-birds)