---
title: "ഓഷ്യാനസിലെ കാഴ്ചകള്‍ക്ക് ഐ ഫോണുകള്‍ സമ്മാനം"
english_title: "IPhones gift for views in Oceanus"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101720/iphones-gift-for-views-in-oceanus"
published_at: "2023-03-07T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406ca5f34083_download_(9).jpg"
keywords: []
---

# ഓഷ്യാനസിലെ കാഴ്ചകള്‍ക്ക് ഐ ഫോണുകള്‍ സമ്മാനം

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പ് പാറാല്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന ഓഷ്യാനസ് അണ്ടര്‍ വാട്ടര്‍ എക്സ്പോയില്‍ നിന്നുള്ള മികച്ച വീഡിയോകള്‍ക്ക് ഐ-ഫോണ്‍ 14 പ്രൊ സമ്മാനം നല്‍കുമെന്ന് നീല്‍ എന്റര്‍ടൈന്‍മെന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ നിമില്‍ കെ.കെ അറിയിച്ചു. വ്ളോഗായി യു ട്യൂബിലും റീല്‍ ആയി ഇന്‍സ്റ്റഗ്രാമിലും നീല്‍ എന്റര്‍ടൈന്‍മെന്റ്‌സ് ടാഗ് ചെയ്ത് പോസ്റ്റ് ചെയ്ത, ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിക്കുന്ന വീഡിയോകള്‍ക്കാണ് സമ്മാനം നല്‍കുക. വ്‌ളോഗ് വിഭാഗത്തിലും റീല്‍ വിഭാഗത്തിലും ഓരോ ഐ ഫോണ്‍ 14 പ്രോ ആണ് സമ്മാനം നല്‍കുക.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പ് പാറാല്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന ഓഷ്യാനസ് അണ്ടര്‍ വാട്ടര്‍ എക്സ്പോയില്‍ നിന്നുള്ള മികച്ച വീഡിയോകള്‍ക്ക് ഐ-ഫോണ്‍ 14 പ്രൊ സമ്മാനം നല്‍കുമെന്ന് നീല്‍ എന്റര്‍ടൈന്‍മെന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ നിമില്‍ കെ.കെ അറിയിച്ചു. വ്ളോഗായി യു ട്യൂബിലും റീല്‍ ആയി ഇന്‍സ്റ്റഗ്രാമിലും നീല്‍ എന്റര്‍ടൈന്‍മെന്റ്‌സ് ടാഗ് ചെയ്ത് പോസ്റ്റ് ചെയ്ത, ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിക്കുന്ന വീഡിയോകള്‍ക്കാണ് സമ്മാനം നല്‍കുക. വ്‌ളോഗ് വിഭാഗത്തിലും റീല്‍ വിഭാഗത്തിലും ഓരോ ഐ ഫോണ്‍ 14 പ്രോ ആണ് സമ്മാനം നല്‍കുക.

സമ്മാനങ്ങള്‍ മാര്‍ച്ച് 12ന് കൂത്തുപറമ്പ് പാറാല്‍ ഗ്രൗണ്ടിലെ ഓഷ്യാനസ് സമാപന ചടങ്ങില്‍ വിതരണം ചെയ്യുമെന്നും കൂടുതല്‍ വിവരങ്ങള്‍ പ്രദര്‍ശന നഗരിയില്‍ ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 20 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലേറെ അലങ്കാരമത്സ്യങ്ങളും കടല്‍ ജീവികളും അവയ്ക്കായ് സമുദ്രവും ലഗൂണുകളും ആവാസ വ്യവസ്ഥയും പുനരാവിഷ്‌ക്കരിച്ച ഓഷ്യാനസിന്റെ കൂത്തുപറമ്പിലെ പ്രദര്‍ശനം മാര്‍ച്ച് 12ന് അവസാനിക്കും.

കാഴ്ചക്കാര്‍ക്ക് കടലിനടിയിലൂടെ സഞ്ചരിക്കുന്ന അനുഭൂതിയും മികച്ച സമുദ്രവിജ്ഞാനവും പ്രദാനം ചെയ്യുന്ന പ്രദര്‍ശനം കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും ഇളവുകള്‍. പ്രവര്‍ത്തി ദിവസങ്ങളില്‍ രണ്ട് മണി മുതല്‍ ഒമ്പതു വരെയും അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 9 വരെയുമായിരിക്കും പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 100 രൂപയും 9 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895803231, 9895222356

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101720/iphones-gift-for-views-in-oceanus)