---
title: "തലശേരിയിൽ ജഗന്നാഥക്ഷേത്രത്തിൽ ഉത്സവത്തിനിടെ  ആനയ്ക്ക് ദേഹാസ്വാസ്ഥ്യം; ആനയിടഞ്ഞെന്ന ഭീതിയെ തുടർന്ന് ഭക്തരോടി"
english_title: "An elephant fell ill during a festival at the Jagannath temple in Thalassery;Bhakta Rodi due to the fear of being attacked by an elephant."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101635/an-elephant-fell-ill-during-a-festival-at-the-jagannath-temple-in-thalasserybhakta-rodi-due-to-the-fear-of-being-attacked-by-an-elephant"
published_at: "2023-03-06T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405fb369d879_15e28da5-1a43-4f24-9b63-65a93cfe155f.jpg"
keywords: []
---

# തലശേരിയിൽ ജഗന്നാഥക്ഷേത്രത്തിൽ ഉത്സവത്തിനിടെ  ആനയ്ക്ക് ദേഹാസ്വാസ്ഥ്യം; ആനയിടഞ്ഞെന്ന ഭീതിയെ തുടർന്ന് ഭക്തരോടി

> **Lead Summary:** തലശേരി: തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനയ്ക്ക് ദേഹാസ്യാസ്ഥ്യം അനുഭവപ്പെട്ടത് പരിഭ്രാന്തി പടർത്തി. ഇതിനിടെ ചിലർ ആനയിടഞ്ഞെന്നും പറഞ്ഞു പരത്തിയതോടെ ക്ഷേത്രത്തിൽ നിന്നും ഭക്തരുടെ കൂട്ടയോട്ടമായി.

## Article Content

തലശേരി: തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനയ്ക്ക് ദേഹാസ്യാസ്ഥ്യം അനുഭവപ്പെട്ടത് പരിഭ്രാന്തി പടർത്തി. ഇതിനിടെ ചിലർ ആനയിടഞ്ഞെന്നും പറഞ്ഞു പരത്തിയതോടെ ക്ഷേത്രത്തിൽ നിന്നും ഭക്തരുടെ കൂട്ടയോട്ടമായി.

ആനയ്ക്ക് ചൂടു കാരണം ക്ഷീണം അനുഭവപ്പെട്ടതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ഇതോടെ ഭക്തർ തിരിച്ചെത്തി. ക്ഷീണിതനായി ഇരുന്ന ആനയെ പിന്നീട് നീക്കി. എഴുന്നള്ളത്തും, സാംസ്കാരിക സമ്മേളനവും തുടർന്ന് നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101635/an-elephant-fell-ill-during-a-festival-at-the-jagannath-temple-in-thalasserybhakta-rodi-due-to-the-fear-of-being-attacked-by-an-elephant)