---
title: "മംഗലാപുരത്തെ പ്രമുഖ ആശുപത്രിയുടെ വ്യാജ  വെബ്‌സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് ; കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് മൂന്നര ലക്ഷം രൂപ"
english_title: "Fraud by creating a fake website of a prominent hospital in Mangalore;The native of Kannur lost three and a half lakh rupees"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101620/fraud-by-creating-a-fake-website-of-a-prominent-hospital-in-mangalorethe-native-of-kannur-lost-three-and-a-half-lakh-rupees"
published_at: "2023-03-06T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405e978e8a37_download_(7).jpg"
keywords: []
---

# മംഗലാപുരത്തെ പ്രമുഖ ആശുപത്രിയുടെ വ്യാജ  വെബ്‌സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് ; കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് മൂന്നര ലക്ഷം രൂപ

> **Lead Summary:** മംഗളൂരുവിലെ പ്രമുഖ ആശുപത്രിയുടെ വ്യാജ വെബ്‌സൈറ്റ് നിർമ്മിച്ചു തട്ടിപ്പ്. വെബ്‌സൈറ്റിൽ കയറിയ കണ്ണൂർ പഴയങ്ങാടി സ്വദേശിക്ക് മൂന്നര ലക്ഷം രൂപ നഷ്ടമായി. സംഭവത്തിൽ പഴയങ്ങാടി പോലീസ് നടത്തിയ അന്വേഷണത്തിൽ ജാർഖണ്ഡിലുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്നു കണ്ടെത്തി. കർണാടകത്തിലെ പ്രമുഖ ആശുപത്രിയുടെ വെബ്‌സൈറ്റിൽ ടോക്കൺ ബുക്ക് ചെയ്യാൻ കയറിയ മാട്ടൂൽ മീത്തലേ പുരയിൽ അബ്ദുൽ റഹ്‌മാന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് ഉത്തരേന്ത്യൻ സംഘം മൂന്നര ലക്ഷം രൂപ തട്ടിയെടുത്തത്. ദിവസങ്ങൾക്ക് മുമ്പ് മംഗലാപുരത്തെ ആശുപത്രിയിലെ ഡോക്ടറെ കാണാൻ ടോക്കൺ ബുക്ക് ചെയ്യുന്നതിനായി അബ്ദുൽ റഹ്‌മാൻ സൈറ്റിൽ പ്രവേശിക്കുകയും ടോക്കൺ ബുക്ക് ചെയ്യാൻ കഴിയാതെ വന്നതോടെ പരാതിക്കാരന് ഒരു ഗൂഗിൾ ലിങ്ക് അയച്ചു കൊടുക്കുകയും ചെയ്തു. അതുപ്രകാരം 10 രൂപ അയച്ചുകൊടുക്കണമെന്ന അറിയിപ്പും വന്നു. പിന്നീട് നാലാമത്തെ ടോക്കൺ നമ്പർ ബുക്ക് ചെയ്തതായി അറിയിച്ചതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലെത്തിയപ്പോഴാണ് ടോക്കൺ ബുക്ക് ചെയ്തിട്ടില്ലെന്നും ആശുപത്രിയുടെ പേരിൽ വ്യാജ സൈറ്റ് ഉണ്ടാക്കിയതാണെന്ന് വ്യക്തമായത്. പിന്നീട് എക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായതും അറിഞ്ഞത്

## Article Content

മംഗളൂരുവിലെ പ്രമുഖ ആശുപത്രിയുടെ വ്യാജ വെബ്‌സൈറ്റ് നിർമ്മിച്ചു തട്ടിപ്പ്. വെബ്‌സൈറ്റിൽ കയറിയ കണ്ണൂർ പഴയങ്ങാടി സ്വദേശിക്ക് മൂന്നര ലക്ഷം രൂപ നഷ്ടമായി. സംഭവത്തിൽ പഴയങ്ങാടി പോലീസ് നടത്തിയ അന്വേഷണത്തിൽ ജാർഖണ്ഡിലുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്നു കണ്ടെത്തി. കർണാടകത്തിലെ പ്രമുഖ ആശുപത്രിയുടെ വെബ്‌സൈറ്റിൽ ടോക്കൺ ബുക്ക് ചെയ്യാൻ കയറിയ മാട്ടൂൽ മീത്തലേ പുരയിൽ അബ്ദുൽ റഹ്‌മാന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് ഉത്തരേന്ത്യൻ സംഘം മൂന്നര ലക്ഷം രൂപ തട്ടിയെടുത്തത്. ദിവസങ്ങൾക്ക് മുമ്പ് മംഗലാപുരത്തെ ആശുപത്രിയിലെ ഡോക്ടറെ കാണാൻ ടോക്കൺ ബുക്ക് ചെയ്യുന്നതിനായി അബ്ദുൽ റഹ്‌മാൻ സൈറ്റിൽ പ്രവേശിക്കുകയും ടോക്കൺ ബുക്ക് ചെയ്യാൻ കഴിയാതെ വന്നതോടെ പരാതിക്കാരന് ഒരു ഗൂഗിൾ ലിങ്ക് അയച്ചു കൊടുക്കുകയും ചെയ്തു. അതുപ്രകാരം 10 രൂപ അയച്ചുകൊടുക്കണമെന്ന അറിയിപ്പും വന്നു. പിന്നീട് നാലാമത്തെ ടോക്കൺ നമ്പർ ബുക്ക് ചെയ്തതായി അറിയിച്ചതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലെത്തിയപ്പോഴാണ് ടോക്കൺ ബുക്ക് ചെയ്തിട്ടില്ലെന്നും ആശുപത്രിയുടെ പേരിൽ വ്യാജ സൈറ്റ് ഉണ്ടാക്കിയതാണെന്ന് വ്യക്തമായത്. പിന്നീട് എക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായതും അറിഞ്ഞത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101620/fraud-by-creating-a-fake-website-of-a-prominent-hospital-in-mangalorethe-native-of-kannur-lost-three-and-a-half-lakh-rupees)