---
title: "കെ.എസ്.ടി.സി സംസ്ഥാന സമ്മേളനം സമാപിച്ചു ; ഹരീഷ് കടവത്തൂർ പ്രസിഡൻറ്, എം. പ്രിൻസ് സെക്രട്ടറി"
english_title: "KSTC state conference concluded;Harish Kadavathur President, M."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101587/kstc-state-conference-concludedharish-kadavathur-president-m"
published_at: "2023-03-06T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405bf565d8a1_Untitled-1_copy.jpg"
keywords: []
---

# കെ.എസ്.ടി.സി സംസ്ഥാന സമ്മേളനം സമാപിച്ചു ; ഹരീഷ് കടവത്തൂർ പ്രസിഡൻറ്, എം. പ്രിൻസ് സെക്രട്ടറി

> **Lead Summary:** കടവത്തൂർ; കേരള സ്‌റ്റേറ്റ് ടീച്ചേഴ്സ് സെൻ്റർ (കെ.എസ്.ടി.സി) സംസ്ഥാന സമ്മേളനം സമാപിച്ചു. വിദ്യാഭ്യാസ സെമിനാർ. പ്രൊഫസർ. എസ്. കെ. ഗോവിന്ദൻ കുട്ടി കാരണവർ... പൊതു വിദ്യാഭ്യാസ മേഖലയും കേരള സമൂഹവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

## Article Content

കടവത്തൂർ; കേരള സ്‌റ്റേറ്റ് ടീച്ചേഴ്സ് സെൻ്റർ (കെ.എസ്.ടി.സി) സംസ്ഥാന സമ്മേളനം സമാപിച്ചു. വിദ്യാഭ്യാസ സെമിനാർ. പ്രൊഫസർ. എസ്. കെ. ഗോവിന്ദൻ കുട്ടി കാരണവർ... പൊതു വിദ്യാഭ്യാസ മേഖലയും കേരള സമൂഹവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

സംസ്ഥാന  സീനിയർ  വൈസ് പ്രസിഡന്റ്‌. എ. കെ. മുഹമ്മദ്‌ അഷ്‌റഫ്‌ അധ്യക്ഷം  വഹിച്ചു എൻ. വിനോദ് കുമാർ, ഷാജു. വി. എം. രാജ്, അനു രാജ്. ആർ. മുട്ടം, സാദിക്ക് മാക്കിയിൽ, ജീൻ  മൂക്കൻ, റിനീഷ് വിൽസൺ പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനം  എൽ. ജെ. ഡി. ദേശീയ  ജനറൽ സെക്രട്ടറി ഡോ. വർഗീസ്  ജോർജ് ഉദ്ഘാടനം ചെയ്തു. ജി. ശശിധരപണിക്കർ, കെ. എസ്. പ്രദീപ്‌ കുമാർ, ഗിരീഷ് ഇലഞ്ഞിമേൽ, സലീം  മടവൂർ, പി. കെ. പ്രവീൺ, എസ്. ശ്രീകുമാർ,ഡോ. റോയ് ബി ജോൺ, വട്ടിയുർ ക്കാവ് രാജൻ, അലക്സ്‌ സാം ക്രിസ്മസ്, എം. പ്രിൻസ് പ്രസംഗിച്ചു, സംസ്ഥാന  പ്രസിഡന്റ്‌ ഹരീഷ്  കടവത്തൂർ  അധ്യക്ഷം വഹിച്ചു.. പ്രതിനിധി സമ്മേളനം ജി ശശിധര പണിക്കർ  ഉദ്ഘാടനം ചെയ്തു,,

സംസ്ഥാന സെക്രട്ടറി എം. പ്രിൻസ് റിപ്പോർട്ട്‌ അവതരിപ്പിച്ചു, ജെ. എൻ. പ്രേം ഭാസിൻ, റോയ് വർഗീസ്, ജി. വിഗിത, ശ്രീനിഗേഷ്, ഒ. മോഹനൻ, എം. പി. വിനോദൻ, കെ. മനോജ്‌, പി പി രാഗേഷ്, കെ. സന്തോഷ്‌, പി രാജേഷ്, ശ്രീജേഷ് നാഗപ്പള്ളി, പി. കൃഷ്ണ കുമാർ, എസ്. ശ്രീകുമാർ, തുടങ്ങിയവർ  പ്രസംഗിച്ചു,സംഘടന തെരഞ്ഞെടുപ്പ് നടന്നു ഫ്രഡി സാം വരണാധികാരിയായിരുന്നു. യാത്രയയപ്പ്  സമ്മേളനം  അമ്പല പുഴ ബ്ലോക്ക്‌ പഞ്ചായത്ത് അംഗം. എസ്. ശ്രീജ  ഉദ്ഘാടനം ചെയ്തു. ജീൻ  മൂക്കൻ  അധ്യക്ഷം വഹിച്ചു.

ഫെഡറിക് ഡേവിഡ്, നയനന്ദൻ, ഫ്രഡി സാം, റനീഷ്, പ്രസംഗിച്ചു സർവീസിൽ  നിന്നും വിരമിക്കുന്ന സംസ്ഥാന  ഭാരവാഹികളായ ഒ. മോഹനൻ, എം. വിനോദ് എന്നിവർ മറുപടി  പ്രസംഗം  നടത്തി,ടി. സുനികുമാരൻ നായർ നന്ദി പറഞ്ഞു, വിദ്യാഭ്യാസ സമ്മേളനത്തിൽ ദേശീയ  വിദ്യാഭ്യാസ നയം -കേരളവും വെല്ലുവിളിയും എന്ന വിഷയത്തിൽ ചർച്ച  നടന്നു, ഡോ. മുരാരി ശംഭു മോഡറേറ്റർ ആയി.ഷാജു. വി. എം. രാജ് അധ്യക്ഷം  വഹിച്ചു. സമാപന  സമ്മേളനം എൽ. ജെ. ഡി സംസ്ഥാന സെക്രട്ടറി സംഘാടന സമിതി  ചെയർമാൻ ഗിരീഷ് ഇലഞ്ഞി മേൽ ഉദ്ഘാടനം  ചെയ്തു.

സംസ്ഥാന  പ്രസിഡന്റ്‌ ഹരീഷ്  കടവത്തൂർ അധ്യക്ഷം  വഹിച്ചു.  നിയമനങ്ങൾക്ക്  അംഗീകാരം  നൽകുക, പങ്കാളിത്ത പെൻഷൻ പദ്ധതി  ഉപേക്ഷിക്കുക, ഡി. എ. കുടിശ്ശിക അനുവദികുക, കേന്ദ്ര വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക,കെ. ടെറ്റ് യോഗ്യതയിൽ ഇളവ് അനുവദിക്കുക, ഉച്ച ഭക്ഷണ ഫണ്ട്‌ വർധിപ്പിക്കുക, അൺ ഇക്കണോമിക് വിദ്യാലയങ്ങളിലെ നിയമനപ്രശ്നങ്ങൾക്ക് പരിഹാരം  കാണുക, എല്ലാ വിദ്യാർഥി കൾക്കും കലാ. കായിക  വിദ്യാഭ്യാസം  നൽകുക. പ്രീ പ്രൈമറി അധ്യാപകർക്ക്  സേവന -വേതനം ഉറപ്പു വരുത്തുക,എൽ. എസ്. എസ്.-യു. എസ്. എസ് പരീക്ഷ  സ്കോളർഷിപ്  തുക  വിതരണം ചെയ്യുക,അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപേ പാഠപുസ്തകം,  യൂണിഫോം വിതരണം  ചെയ്യാനുള്ള  നടപടി ആരംഭിക്കുക, തുടങ്ങിയ  ആവശ്യങ്ങൾ  അടങ്ങിയ  പ്രമേയം  യോഗം  അംഗീകരിച്ചു, ക സംസ്ഥാന ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുത്തു.

ഹരീഷ് കടവത്തൂർ (പ്രസിഡൻ്റ്),വ. പ്രസിഡന്റ്‌. എ. കെ. മുഹമ്മദ്‌ അഷ്‌റഫ്‌, എം. പി. വിനോദൻ, കെ. കെ. ബാലകൃഷ്ണൻ, റോയ് വർഗീസ്, എം. ചന്ദ്രബാബു, കെ. മനോജ്‌, എം.പ്രിൻസ് (ജനറൽ സെക്രട്ടറി)ഡോ. റോയ് ബി ജോൺ, പ്രേംഭാസിൻ. ജെ. എൻ, സുനി കുമാരൻ  നായർ, കെ സന്തോഷ്‌, പി. രാജേഷ്, ശ്രീ നിഗേഷ്, ജി. വിഗിത (സെക്രട്ടറി ) ജീൻ  മൂക്കൻ ( ട്രഷറർ ) എം. ടി. അനിത  (വനിതാ ഫോറം  കൺവീനർ )എന്നിവരും 101 അംഗ സംസ്ഥാന കൗൺസിലിനെയും 35 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101587/kstc-state-conference-concludedharish-kadavathur-president-m)