---
title: "സ്റ്റുഡൻറ് പൊലീസ് കേഡറ്റ് സംവിധാനം മാതൃകാപരമെന്ന്  131 ബറ്റാലിയൻ ബി എസ് എഫ് കമാഡൻറ് കെ എസ് നൗട്ടിയാൽ ; സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസിൽ നടന്നു."
english_title: "131 Battalion BSF Commandant KS Nautiyal said that the student police cadet system is exemplary;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101583/131-battalion-bsf-commandant-ks-nautiyal-said-that-the-student-police-cadet-system-is-exemplary"
published_at: "2023-03-06T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405ba64df751_a0bb3274-b081-4210-9ef5-947e402b3068.jpg"
keywords: []
---

# സ്റ്റുഡൻറ് പൊലീസ് കേഡറ്റ് സംവിധാനം മാതൃകാപരമെന്ന്  131 ബറ്റാലിയൻ ബി എസ് എഫ് കമാഡൻറ് കെ എസ് നൗട്ടിയാൽ ; സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസിൽ നടന്നു.

> **Lead Summary:** **മൊകേരി: ** കര - നാവിക പൊലീസ് സേനകളിൽ ചേരുന്ന യുവാക്കളുടെ എണ്ണം വർധിച്ചു വരികയാണെന്ന് 131 ബറ്റാലിയൻ ബി.എസ്.എഫ് കമാൻ്റർ കെ.എസ് നൗട്ടിയാൽ. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെയും, കടവത്തൂർ പി.കെ എം ഹയർ സെക്കൻ്ററി സ്കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് 2021 - 23 ബാച്ചിൻ്റെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**മൊകേരി: ** കര - നാവിക പൊലീസ് സേനകളിൽ ചേരുന്ന യുവാക്കളുടെ എണ്ണം വർധിച്ചു വരികയാണെന്ന് 131 ബറ്റാലിയൻ ബി.എസ്.എഫ് കമാൻ്റർ കെ.എസ് നൗട്ടിയാൽ. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെയും, കടവത്തൂർ പി.കെ എം ഹയർ സെക്കൻ്ററി സ്കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് 2021 - 23 ബാച്ചിൻ്റെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റുഡൻറ് പൊലീസ് കേഡറ്റ് സംവിധാനം മാതൃകാപരമായ പദ്ധതിയാണ്. ഇതു വഴി കുട്ടികൾ ധൈര്യമുള്ളവരും, നാടിനോട് പ്രതിബദ്ധതയുള്ളവരുമായി മാറും. വിദ്ധ്യാർത്ഥികൾക്ക് ക്ലാസുകളും, പരിശീലനവും നൽകാൻ ബി എസ് എഫും തയ്യാറാണെന്നും നൗട്ടിയാൽ പറഞ്ഞു. കടവത്തൂർ പി.കെ.എം ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ജീവൻ അധ്യക്ഷനായി.

പാനൂർ ഇൻസ്പെക്ടർ ഓഫ് പൊലീസ് എം പി ആസാദ്, കൊളവല്ലൂർ ഇൻസ്പെക്ടർ ഓഫ് പൊലീസ് കെ. പ്രദീഷ്, ബി.എസ്.എഫ് ഇൻ്റലിജൻസ് ഇൻസ്പെക്ടർ വി. സന്തോഷ്, സി.പി.ഒ എം.കെ രാജീവൻ, കടവത്തൂർ പി.കെ.എം ഹയർ സെക്കൻ്ററി സ്കൂൾ പ്രധാന അധ്യാപകൻ കെ. അനിൽ കുമാർ, മാനേജ്മെൻ്റ് കമ്മിറ്റി അംഗം കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ പ്രധാനധ്യാപകൻ സി.പി സുധീന്ദ്രൻ സ്വാഗതം പറഞ്ഞു.

ഫസ്റ്റ് കമാൻഡർ ഗൗതം കൃഷ്ണ, സെക്കൻഡ് ഇൻ കമാൻഡ് അനീന ഫാത്തിമ എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് പാസ്റ്റ് അരങ്ങേറിയത്. 88 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത്. പരേഡിന് സാക്ഷികളാകാൻ നിരവധി രക്ഷിതാക്കളും എത്തിയിരുന്നു.സ്റ്റുഡൻറ് പൊലീസ് കേഡറ്റ് സംവിധാനം മാതൃകാപരമെന്ന് 131 ബറ്റാലിയൻ ബി എസ് എഫ് കമാഡൻറ് കെ എസ് നൗട്ടിയാൽ ; സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസിൽ നടന്നു.സ്റ്റുഡൻറ് പൊലീസ് കേഡറ്റ് സംവിധാനം മാതൃകാപരമെന്ന് 131 ബറ്റാലിയൻ ബി എസ് എഫ് കമാഡൻറ് കെ എസ് നൗട്ടിയാൽ ; സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസിൽ നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101583/131-battalion-bsf-commandant-ks-nautiyal-said-that-the-student-police-cadet-system-is-exemplary)