---
title: "വടകരയിൽ ഭാര്യവീട്ടിലെത്തി ഭർത്താവിൻ്റെ  ആത്മഹത്യാശ്രമം ; പൊള്ളലേറ്റ് ഗുരുതര പരുക്ക്"
english_title: "The husband tried to commit suicide after coming to his wife's house in Vadakara;Serious injury"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101549/the-husband-tried-to-commit-suicide-after-coming-to-his-wifes-house-in-vadakaraserious-injury"
published_at: "2023-03-06T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405976542813_download_(5).jpg"
keywords: []
---

# വടകരയിൽ ഭാര്യവീട്ടിലെത്തി ഭർത്താവിൻ്റെ  ആത്മഹത്യാശ്രമം ; പൊള്ളലേറ്റ് ഗുരുതര പരുക്ക്

> **Lead Summary:** വടകര : വടകരയിൽ ഭാര്യവീട്ടിലെത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വില്യാപ്പള്ളിക്ക് സമീപം കച്ചേരി പറമ്പിലാണ് പേരാമ്പ്ര ചേനായ് സ്വദേശി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതര പരുക്കുകളുടെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണെണ്ണ യൊഴിച്ച് തീ കൊളുത്തി മരിക്കാൻ ശ്രമിക്കവേയാണ് യുവാവിന് മാരകമായി പൊള്ളലേറ്റത്.

## Article Content

വടകര : വടകരയിൽ ഭാര്യവീട്ടിലെത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വില്യാപ്പള്ളിക്ക് സമീപം കച്ചേരി പറമ്പിലാണ് പേരാമ്പ്ര ചേനായ് സ്വദേശി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതര പരുക്കുകളുടെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണെണ്ണ യൊഴിച്ച് തീ കൊളുത്തി മരിക്കാൻ ശ്രമിക്കവേയാണ് യുവാവിന് മാരകമായി പൊള്ളലേറ്റത്.

മണ്ണെണ്ണയുമായി സ്ഥലത്തെത്തി തീ കൊളുത്തുമെന്ന് ഒരാൾ ഭീഷണി മുഴക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് വടകര പോലീസ് സ്ഥലത്തെത്തിയിരുന്നു. അതിനു മുമ്പേ വിനീഷ് തീ കൊളുത്തിയിരുന്നു. തുടർന്ന് പോലീസ് ഇടപെട്ടാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ശരീരമാസകലം 70% ത്തോളം പൊള്ളൽ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101549/the-husband-tried-to-commit-suicide-after-coming-to-his-wifes-house-in-vadakaraserious-injury)