---
title: "സംസ്ഥാനം കനത്ത ചൂടിലേക്ക്; നിര്‍ദേശവുമായി ആരോഗ്യവകുപ്പ്"
english_title: "Kerala to heavy heat;Health Department with the proposal"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101543/kerala-to-heavy-heathealth-department-with-the-proposal"
published_at: "2023-03-06T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640593e2bf0f3_download_(4).jpg"
keywords: []
---

# സംസ്ഥാനം കനത്ത ചൂടിലേക്ക്; നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനം കനത്ത ചൂടിലേക്ക്. മധ്യകേരളത്തിലും തീര മേഖലകളിലും ചൂട് കൂടും. കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്നലെ കൂടിയ ചൂട് തൃശൂര്‍ വെള്ളാനിക്കരയിലും കൊച്ചി വിമാനത്താവളത്തിലും.

## Article Content

തിരുവനന്തപുരം: സംസ്ഥാനം കനത്ത ചൂടിലേക്ക്. മധ്യകേരളത്തിലും തീര മേഖലകളിലും ചൂട് കൂടും. കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്നലെ കൂടിയ ചൂട് തൃശൂര്‍ വെള്ളാനിക്കരയിലും കൊച്ചി വിമാനത്താവളത്തിലും.

താരതമ്യേന കുറഞ്ഞ പകല്‍ താപനില തിരുവനന്തപുരം വിമാനത്താവളത്തിലായിരുന്നു. ഉത്തരേന്ത്യയിലെ എതിര്‍ചക്രവാതച്ചുഴി കാരണം ചൂടു കൂടിയ വായു ഇങ്ങോട്ട് നീങ്ങിയതാണ് കേരളത്തിലെ കടുത്ത ചൂടിന് കാരണമെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല റഡാര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. എസ് അഭിലാഷ് പറഞ്ഞു.

കനത്ത ചൂടില്‍ നിര്‍ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. അന്തരീക്ഷ താപനില വളരെ കൂടുതലായതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഇടക്കിടെ വെള്ളം കുടിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്കു മാറിയ ശേഷം വൈദ്യസഹായം തേടണം. അടിയന്തിര ആവശ്യങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് ഡോക്ടറുടെ ഉപദേശം തേടാമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101543/kerala-to-heavy-heathealth-department-with-the-proposal)