---
title: "പൂക്കോത്ത് വീട്ടിൽ അതിക്രമിച്ച് കയറി അമ്മയെയും മകനേയും അക്രമിച്ചു ; ചമ്പാട് സ്വദേശി റിമാൻഡിൽ"
english_title: "Pookoth broke into the house and assaulted the mother and son;A native of Champat is in remand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101443/pookoth-broke-into-the-house-and-assaulted-the-mother-and-sona-native-of-champat-is-in-remand"
published_at: "2023-03-05T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6404647e3d408_Untitled-1_copy.jpg"
keywords: []
---

# പൂക്കോത്ത് വീട്ടിൽ അതിക്രമിച്ച് കയറി അമ്മയെയും മകനേയും അക്രമിച്ചു ; ചമ്പാട് സ്വദേശി റിമാൻഡിൽ

> **Lead Summary:** ചമ്പാട് : വീട്ടിൽ അതിക്രമിച്ചു കടന്ന് വീട്ടമ്മയെയും മകനെയും അക്രമിക്കുകയും ജനൽചില്ലുകൾ അടിച്ചു പൊളിക്കുകയും ചെയ്തുവെന്ന പരാതിയിൽ ചമ്പാട്ടെ നെല്ലിയുള്ള മീത്തൽ പറമ്പിൻ്റെ മേലെ എൻ.പി. ധനീഷി നെ ചൊക്ലി പോലീസ് പ്രിൻസിപ്പൽ എസ്.ഐ എം.സവ്യസാചി അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ പൂക്കോത്തെ വീട്ടിൽ അതിക്രമിച്ച് കടന്ന് 46-കാരിയേയും മകനെയും ഇരുമ്പുവടിയുപയോഗിച്ച് അക്രമിച്ചുവെന്നാണ് കേസ്.

## Article Content

ചമ്പാട് : വീട്ടിൽ അതിക്രമിച്ചു കടന്ന് വീട്ടമ്മയെയും മകനെയും അക്രമിക്കുകയും ജനൽചില്ലുകൾ അടിച്ചു പൊളിക്കുകയും ചെയ്തുവെന്ന പരാതിയിൽ ചമ്പാട്ടെ നെല്ലിയുള്ള മീത്തൽ പറമ്പിൻ്റെ മേലെ എൻ.പി. ധനീഷി നെ ചൊക്ലി പോലീസ് പ്രിൻസിപ്പൽ എസ്.ഐ എം.സവ്യസാചി അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ പൂക്കോത്തെ വീട്ടിൽ അതിക്രമിച്ച് കടന്ന് 46-കാരിയേയും മകനെയും ഇരുമ്പുവടിയുപയോഗിച്ച് അക്രമിച്ചുവെന്നാണ് കേസ്.

ഒരാഴ്ച മുമ്പ് വീട്ടമ്മയുടെ 23-കാരനായ മകൻ ഓടിച്ച സ്ക്കൂട്ടറിടിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് അക്രമത്തിന് കാരണം. പ്രശ്നം സംസാരിച്ച് രമ്യതയിലെത്തിയെങ്കിലും ധനീഷിൻ്റെ നേതൃത്വത്തിലെത്തിയ മൂന്നംഗ സംഘം യുവാവ് വീട്ടിലെത്താൻ കാത്തുനിൽക്കുയാ യിരുന്നു. മകനെ അക്രമിക്കുന്നത് തടയവേ വീട്ടമ്മയേയും അക്രമിക്കുകയായിരുന്നു. തലശേരി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101443/pookoth-broke-into-the-house-and-assaulted-the-mother-and-sona-native-of-champat-is-in-remand)