---
title: "കോഴിക്കോട് ഡോക്ടർക്ക് മർദ്ദനമേറ്റു ; നാളെ 6 മുതൽ 6 വരെ ഡോക്ടർമാരുടെ പണിമുടക്ക്"
english_title: "Kozhikode doctor assaulted;Doctors strike from 6 to 6 tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101437/kozhikode-doctor-assaulteddoctors-strike-from-6-to-6-tomorrow"
published_at: "2023-03-05T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6404460556aef_download_(3).jpg"
keywords: []
---

# കോഴിക്കോട് ഡോക്ടർക്ക് മർദ്ദനമേറ്റു ; നാളെ 6 മുതൽ 6 വരെ ഡോക്ടർമാരുടെ പണിമുടക്ക്

> **Lead Summary:** കോഴിക്കോട്: ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടർക്ക് മർദനമേറ്റ സംഭവത്തിൽ രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ഡോക്ടർമാർ പണിമുടക്കും. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് പി.കെ അശോകനാണ് മർദനമേറ്റത്.

## Article Content

കോഴിക്കോട്: ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടർക്ക് മർദനമേറ്റ സംഭവത്തിൽ രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ഡോക്ടർമാർ പണിമുടക്കും. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് പി.കെ അശോകനാണ് മർദനമേറ്റത്.

സി.ടി സ്കാൻ റിപ്പോർട്ട് ലഭിക്കാൻ വൈകിയെന്നാരോപിച്ചാണ് ഒരു സംഘം ഡോക്ടറെ മർദിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ചാണ് കോഴിക്കോട്ടെ ആശുപത്രികളിൽ നാളെ ഡോക്ടർമാർ പണിമുടക്കുന്നത്. ഡോക്ടർക്ക് മർദ്ദനമേറ്റ സംഭവത്തെ ആരോഗ്യ മന്ത്രി വീണാ ജോർജ് അപലപിച്ചു. ആരോഗ്യപ്രവർത്തകർക്കെതിരായ അക്രമം അംഗീകരിക്കില്ലെന്നും കർശന നടപടി കുറ്റക്കാർക്കെതിരെ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101437/kozhikode-doctor-assaulteddoctors-strike-from-6-to-6-tomorrow)