---
title: "കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട ; 51 ലക്ഷം രൂപയുടെ സ്വർണവുമായി കല്ലാച്ചി സ്വദേശി അറസ്റ്റിൽ"
english_title: "Big gold hunt at Kannur airport;Kallachi native arrested with gold worth Rs 51 lakh"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101409/big-gold-hunt-at-kannur-airportkallachi-native-arrested-with-gold-worth-rs-51-lakh"
published_at: "2023-03-05T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640423ea6f752_25ada230-363e-4f27-8519-7b11c92f6b60.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട ; 51 ലക്ഷം രൂപയുടെ സ്വർണവുമായി കല്ലാച്ചി സ്വദേശി അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ 51,30,930 രൂപയുടെ സ്വർണം പിടികൂടി. അബുദാബിയിൽ നിന്നും ഇന്നലെ എത്തിയ കല്ലാച്ചി സ്വദേശി സഹീറിൽ നിന്നാണ് 922 ഗ്രാം സ്വർണം കസ്റ്റംസ് ഇന്റലി ജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വർണം.

## Article Content

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ 51,30,930 രൂപയുടെ സ്വർണം പിടികൂടി. അബുദാബിയിൽ നിന്നും ഇന്നലെ എത്തിയ കല്ലാച്ചി സ്വദേശി സഹീറിൽ നിന്നാണ് 922 ഗ്രാം സ്വർണം കസ്റ്റംസ് ഇന്റലി ജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വർണം.

ഡെപ്യുട്ടി കമ്മീ ഷണർ സി.വി ജയാകാന്ത്, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ഗീതാ കുമാരി, ഇൻസ്പെക്ടർമാരായ രാംലാൽ, നിവേദിത, സിലീഷ്, സൂര്യജ് ഗുപ്ത, ഹെഡ്ഹവിൽദാർ ഗിരീഷ്, ഓഫീസ് ജീവനക്കാരായ പവിത്രൻ, സിസിറ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടി കൂടിയത്.

ഇന്നലെ തന്നെ കണ്ണൂർ വിമാന ത്താവളത്തിൽ 52 ലക്ഷം രൂപയുടെ സ്വർണവും പിടികൂടിയിരുന്നു. റിയാദിൽ നിന്നെത്തിയ കൂട്ടുപുഴ സ്വദേശി ഫസൽ ചെട്ടിയാംതൊടിയിൽ നിന്നാണ് 937 ഗ്രാം സ്വർണം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101409/big-gold-hunt-at-kannur-airportkallachi-native-arrested-with-gold-worth-rs-51-lakh)