---
title: "മനുഷ്യനെ ഒന്നായി കാണുന്ന ഗുരുദേവ ദർശനങ്ങൾക്ക് പ്രസക്തിയേറുന്ന കാലഘട്ടമാണിതെന്ന് സ്പീക്കർ എ എൻ ഷംസീർ"
english_title: "Speaker A N Shamseer said that this is the period when Gurudeva's visions, which see man as one, become relevant."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101404/speaker-a-n-shamseer-said-that-this-is-the-period-when-gurudevas-visions-which-see-man-as-one-become-relevant"
published_at: "2023-03-05T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64041cfb427c7_c1612f79-5bf9-4ed1-8b2d-36d5b6e37f9d.jpg"
keywords: []
---

# മനുഷ്യനെ ഒന്നായി കാണുന്ന ഗുരുദേവ ദർശനങ്ങൾക്ക് പ്രസക്തിയേറുന്ന കാലഘട്ടമാണിതെന്ന് സ്പീക്കർ എ എൻ ഷംസീർ

> **Lead Summary:** തലശ്ശേരി: മനുഷ്യനെ ഒന്നായി കാണുന്ന ഗുരുവിന്റെ ആരാധനാലയങ്ങൾ സംരക്ഷിക്കേണ്ടതും, വികസനത്തിലേക്ക് നയിക്കേണ്ടതും മതേതര സർക്കാരിന്റെ ഉത്തരവാദിത്വവും കടമയുമാണെന്ന് സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ. തലശ്ശേരി ജഗന്നാഥ ക്ഷേത്രോത്സ വത്തിന്റെ രണ്ടാംദിനം നടന്ന സാംസ്കാരി ക സമ്മേളനംഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജഗന്നാഥ ക്ഷേത്രത്തെ തീർത്ഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കോടികളുടെ വികസന പദ്ധതികളാണ് നടന്നു വരുന്നത്.

## Article Content

തലശ്ശേരി: മനുഷ്യനെ ഒന്നായി കാണുന്ന ഗുരുവിന്റെ ആരാധനാലയങ്ങൾ സംരക്ഷിക്കേണ്ടതും, വികസനത്തിലേക്ക് നയിക്കേണ്ടതും മതേതര സർക്കാരിന്റെ ഉത്തരവാദിത്വവും കടമയുമാണെന്ന് സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ. തലശ്ശേരി ജഗന്നാഥ ക്ഷേത്രോത്സ വത്തിന്റെ രണ്ടാംദിനം നടന്ന സാംസ്കാരി ക സമ്മേളനംഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജഗന്നാഥ ക്ഷേത്രത്തെ തീർത്ഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കോടികളുടെ വികസന പദ്ധതികളാണ് നടന്നു വരുന്നത്.

4.98 കോടി രൂപ ചിലവിൽ നവോത്ഥാന മ്യൂസിയത്തിന് സർക്കാർ ഭരണാനുമതി നൽകിയിരിക്കുകയാണ്.15 കോടി രൂ പ ചിലവിൽ ക്ഷേത്രച്ചിറയുടെ നവീകരണവും, പരിസര സൗന്ദര്യവൽക്കരണവും നടന്നു കഴിഞ്ഞു. മഹത്തായ പൈതൃകവും, സംസ്കൃതിയുമുളള ആരാധനാലയങ്ങൾ മനുഷ്യർക്കെല്ലാം വന്നു ചേരാനുള്ള കേന്ദ്രങ്ങളാവണമെന്നും സ്പീക്കർ പറഞ്ഞു. വിശ്വമാനവിക ദർശനത്തിന്റെ മഹാ പ്രവാചകനായിരുന്നു ഗുരുദേ വനെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വ ഹിച്ച ശിവഗിരിയിലെ സ്വാമി ഗുരു പ്രസാദ്പറഞ്ഞു.

മാനവികതയുടെ പര്യായമാണ് ഗുരുവിന്റെ നാമം. ആദ്ധ്യാത്മികതയുടെ അടിത്തറയിൽ നിന്നുള്ള ഭൗതികതയുടെ പ്രവാചകനായിരുന്നു ഗുരുദേവനെന്നുംഅദ്ദേഹം പറഞ്ഞു. ഡോ.അബ്ദുൾ സമദ് സമദാനി എം.പി വിശിഷ്ടാതിഥിയായിരുന്നു. നഗരസഭ മുൻ ചെയർമാൻ സി.കെ.രമേശൻ, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. രേഷ്മ, അഡ്വ.കെ.സത്യൻ എന്നിവർ സംസാരിച്ചു.

സി.ഗോപാലൻ സ്വാഗതവും, ടി.പി.ഷിജു നന്ദിയും പറഞ്ഞു. തുടർന്ന് ചിരിമ വോയ്സ് അവതരിപ്പിച്ച മെഗാഷോയും,ബംബർആഘോ ഷരാവും അരങ്ങേറി. ഇന്ന് സന്ധ്യക്ക് 7 മണിക്ക് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ഡോ: ടി.വി.സുനിത ഉദ്ഘാടനം ചെയ്യും.

നഗരസഭാ ചെയർപേ ഴ്സൺ കെ.എം.ജമുനാറാണി അദ്ധ്യക്ഷത വഹിക്കും. സ്ത്രീയും കേര ളീയ നവോത്ഥാനവും ഗുരുദർശനവും എന്ന വിഷയത്തിൽ സ്വാമിനി നിത്യ ചിൻമയി മുഖ്യഭാഷണം നട ത്തും. പിലാത്തറ ലാസ്യ അവതരി പ്പിക്കുന്ന സൂര്യപുത്രൻ-നൃത്താവിഷ്കാരവും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101404/speaker-a-n-shamseer-said-that-this-is-the-period-when-gurudevas-visions-which-see-man-as-one-become-relevant)