---
title: "അപ്രതീക്ഷിതമായി മുഖ്യമന്ത്രി തലശ്ശേരിയിൽ ;   കരിങ്കൊടി കാട്ടി യൂത്ത് ലീഗ്, നേതാക്കൾ ഉൾപ്പടെ 4 പേർ   അറസ്റ്റിൽ"
english_title: "Chief Minister Thalassery is unexpected inKaring Kotti Youth League arrested, including leaders"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101357/chief-minister-thalassery-is-unexpected-inkaring-kotti-youth-league-arrested-including-leaders"
published_at: "2023-03-04T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640361b5635d2_f218324a-a9e2-4ba3-83b5-11538f32e8fd.jpg"
keywords: []
---

# അപ്രതീക്ഷിതമായി മുഖ്യമന്ത്രി തലശ്ശേരിയിൽ ;   കരിങ്കൊടി കാട്ടി യൂത്ത് ലീഗ്, നേതാക്കൾ ഉൾപ്പടെ 4 പേർ   അറസ്റ്റിൽ

> **Lead Summary:** തലശേരി: അപ്രതീക്ഷിതമായി തലശേരി വഴി കടന്നു പോയ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി യൂത്ത് ലീഗ്. തലശ്ശേരി ട്രാഫിക്ക് സ്റ്റേഷന് സമീപത്ത് വെച്ചാണ് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിയിറങ്ങിയത്.

## Article Content

തലശേരി: അപ്രതീക്ഷിതമായി തലശേരി വഴി കടന്നു പോയ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി യൂത്ത് ലീഗ്. തലശ്ശേരി ട്രാഫിക്ക് സ്റ്റേഷന് സമീപത്ത് വെച്ചാണ് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിയിറങ്ങിയത്.

ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി തസ്ലീം ചേറ്റംക്കുന്ന്, മണ്ഡലം പ്രസിഡന്റ് റഷീദ് തലായി, എം എസ് എഫ് ജില്ല സെക്രട്ടറി ശഹബാസ് കാ യ്യത്ത്, മുനീർ കൈ വട്ടം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി തലശേരി വഴി കടന്നു പോകുന്നത് അഴിയൂരിൽ വച്ചാണ് പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുന്നത്. തലശേരി നഗരം പൊലീസ് വലയത്തിലായിരുന്നു.

പ്രതിഷേധക്കാരെ പൊലീസ് ഉടൻ തന്നെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. അറസ്റ്റിലായവർക്ക് ജാമ്യം നൽകിയിട്ടില്ല. കൂടുതൽ പ്രവർത്തകരും, നേതാക്കളും തലശേരിയിലേക്ക് എത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101357/chief-minister-thalassery-is-unexpected-inkaring-kotti-youth-league-arrested-including-leaders)