---
title: "പാചകവാതക വില വർദ്ധനവ് പിൻവലിക്കണമെന്ന് കെ.പി മോഹനൻ എം എൽ എ ; പാനൂരിൽ  എൽ.ജെ.ഡിയുടെ പ്രതിഷേധം."
english_title: "KP Mohanan M LA said it will be withdrawn to increase the increase in LPG prices;LJD protests in Panur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101347/kp-mohanan-m-la-said-it-will-be-withdrawn-to-increase-the-increase-in-lpg-pricesljd-protests-in-panur"
published_at: "2023-03-04T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64035b6fc7789_fd284226-890b-4c22-bd15-4efea8fd9271_(2).jpg"
keywords: []
---

# പാചകവാതക വില വർദ്ധനവ് പിൻവലിക്കണമെന്ന് കെ.പി മോഹനൻ എം എൽ എ ; പാനൂരിൽ  എൽ.ജെ.ഡിയുടെ പ്രതിഷേധം.

> **Lead Summary:** പാചക വാതക വില വർധനവിനെതിരെ പാനൂരിൽ എൽ.ജെ.ഡിയുടെ പ്രതിഷേധം. പി.ആർ മന്ദിരം പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ബസ്സ് സ്റ്റാൻ്റിൽ സമാപിച്ചു. പ്രതിഷേധ യോഗം കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

## Article Content

പാചക വാതക വില വർധനവിനെതിരെ പാനൂരിൽ എൽ.ജെ.ഡിയുടെ പ്രതിഷേധം. പി.ആർ മന്ദിരം പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ബസ്സ് സ്റ്റാൻ്റിൽ സമാപിച്ചു. പ്രതിഷേധ യോഗം കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഒരുതരത്തിലും നീതികരിക്കാനാകാത്ത വർധനവാണ് പാചകവാതക വിലയിലുണ്ടായത്. സാധാരണക്കാരന് ജീവിക്കാനുള്ള സാഹചര്യം നിഷേധിക്കുകയാണ് കേന്ദ്ര സർക്കാറെന്നും കെ.പി മോഹനൻ എം എൽ എ കുറ്റപ്പെടുത്തി. എൻ ധനഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രൻ കുന്നോത്ത് , ഒ.പി.ഷീജ, കരുവാങ്കണ്ടി ബാലൻ, കെ.കുമാരൻ, സി.കെ.ബി തിലകൻ ,ചീളിൽ ശോഭ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101347/kp-mohanan-m-la-said-it-will-be-withdrawn-to-increase-the-increase-in-lpg-pricesljd-protests-in-panur)