---
title: "ചമ്പാട് അരയാക്കൂലിൽ പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ നടത്തി"
english_title: "Panniyannoor Mandal Congress Committee staged an evening dharna at Champat Arayakul"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101257/panniyannoor-mandal-congress-committee-staged-an-evening-dharna-at-champat-arayakul"
published_at: "2023-03-04T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6402ea8a75ad8_87ea352e-7255-41b1-aafb-b74f455b6553.jpg"
keywords: []
---

# ചമ്പാട് അരയാക്കൂലിൽ പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ നടത്തി

> **Lead Summary:** ചമ്പാട്: ആകാശ് തില്ലങ്കേരി സത്യങ്ങൾ വിളിച്ചു പറയുന്നത് ഒഴിവാക്കാനാണ് കാപ്പാ ചുമത്തി ജയിലിലിട്ടതെന്ന് കെ.പി.സി.സി അംഗം റഷീദ് കവ്വായി. ചമ്പാട് അരയാക്കൂലിൽ പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാഹ്ന ജന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

ചമ്പാട്: ആകാശ് തില്ലങ്കേരി സത്യങ്ങൾ വിളിച്ചു പറയുന്നത് ഒഴിവാക്കാനാണ് കാപ്പാ ചുമത്തി ജയിലിലിട്ടതെന്ന് കെ.പി.സി.സി അംഗം റഷീദ് കവ്വായി. ചമ്പാട് അരയാക്കൂലിൽ പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാഹ്ന ജന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നികുതി ഭീകരതക്കെതിരെയും, വിലക്കയറ്റത്തിനെതിരെയും, ഭരണകൂട ഭീകരതക്കെതിരെയും മാണ് പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ജന സദസ് സംഘടിപ്പിച്ചത്. പന്ന്യന്നൂർ മണ്ഡലം പ്രസി. ടി.പി പ്രേമനാഥൻ മാസ്റ്റർ അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സി.ടി സജിത്ത്, ബ്ലോക്ക് പ്രസിഡണ്ട് വി.സി പ്രസാദ്, കെ. ശശിധരൻ, ദിനേശൻ പച്ചോൾ, കെ.ഭാർഗവൻ, എൻ.പി സരോജിനി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101257/panniyannoor-mandal-congress-committee-staged-an-evening-dharna-at-champat-arayakul)