---
title: "ക്ലാസിൽ കയറാത്തത് അധ്യാപികയെ അറിയിച്ചു ; തലശേരിയിൽ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദ്ദനം."
english_title: "Inform the teacher of not attending the class;Student brutally beaten up by classmates in Thalassery."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101239/inform-the-teacher-of-not-attending-the-classstudent-brutally-beaten-up-by-classmates-in-thalassery"
published_at: "2023-03-04T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6402db3cb0778_Untitled-1_copy.jpg"
keywords: []
---

# ക്ലാസിൽ കയറാത്തത് അധ്യാപികയെ അറിയിച്ചു ; തലശേരിയിൽ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദ്ദനം.

> **Lead Summary:** തലശേരി: വീട്ടിൽ നിന്ന് വിളി ച്ചിറക്കി കൊണ്ടുവന്ന് വിദ്യാർത്ഥിയെ സഹപാഠികൾ കൂട്ടത്തോടെ ക്രൂരമായി മർദ്ദിച്ചതായി പരാതി. തലശേരി ബി.ഇ.എം.പി പ്ലസ് വൺ വിദ്യാർത്ഥി ഷാമി ലത്തീഫിനെ ഒരുസംഘം വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

## Article Content

തലശേരി: വീട്ടിൽ നിന്ന് വിളി ച്ചിറക്കി കൊണ്ടുവന്ന് വിദ്യാർത്ഥിയെ സഹപാഠികൾ കൂട്ടത്തോടെ ക്രൂരമായി മർദ്ദിച്ചതായി പരാതി. തലശേരി ബി.ഇ.എം.പി പ്ലസ് വൺ വിദ്യാർത്ഥി ഷാമി ലത്തീഫിനെ ഒരുസംഘം വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ചിറക്കരയിലെ പണിപൂർത്തി യാവാത്ത വീട്ടിൽ വെച്ച് ബിയർ ബോട്ടിൽ, വടി, ഹെൽമറ്റ് എന്നിവ ഉപയോഗിച്ചാണ് മർദ്ദനം. കൈയെല്ലിന് ക്ഷതമേറ്റ് അവശനിലയിലായ ഷാമിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ലാസിൽ കയറാത്തത് അദ്ധ്യാപികയോട് പറഞ്ഞുവെ ന്നാരോപിച്ചായിരുന്നു മർദ്ദനം.

സെലിൻ, ഹനാൻ, സിനാൻ, അഫ്സൽ, സിനാസ്, മുഹമ്മ ദ് ഇർഫാൻ എന്നിവരടങ്ങിയ സംഘമാണ് മർദ്ദിച്ചത്. കുറ്റക്കാർക്കെതിരെ നിയമനടപടികൾ എടുക്കണമെന്ന് രക്ഷിതാക്കൾ തലശ്ശേരി പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.അടുത്തിടെ ഇതേ വിദ്യാലയത്തിലെ ചില വിദ്യാർത്ഥികൾ പുറത്തുള്ളവരേയും മർദ്ദിച്ചതായി പ രാതിയുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101239/inform-the-teacher-of-not-attending-the-classstudent-brutally-beaten-up-by-classmates-in-thalassery)