---
title: "കനോയി കയാക്കിങ് ചാമ്പ്യൻഷിപ്പ് ; സ്വർണത്തിളക്കത്തിൽ ചൊക്ലി സ്വദേശിനി അനഘ മനോജ്"
english_title: "Canoe Kayaking Championship;Anagha Manoj, a native of Chokli, won gold"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101223/canoe-kayaking-championshipanagha-manoj-a-native-of-chokli-won-gold"
published_at: "2023-03-04T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6402cee14997a_547dec34-aa74-49d2-962a-31714697f5de.jpg"
keywords: []
---

# കനോയി കയാക്കിങ് ചാമ്പ്യൻഷിപ്പ് ; സ്വർണത്തിളക്കത്തിൽ ചൊക്ലി സ്വദേശിനി അനഘ മനോജ്

> **Lead Summary:** ചൊക്ലി : അഖിലേന്ത്യാ കനോയി കയാക്കിങ് ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കവുമായി അനഘ മനോജ് . കർണാടകയിലെ ഉഡുപ്പിയിൽ നടന്ന ഡ്രാഗൺ ബോട്ട് ഡി 20- 200 മീറ്ററിൽ സ്വർണമെഡലും ഡി 20- 500 മീറ്ററിൽ വെങ്കല മെഡലും അനഘ കരസ്ഥമാക്കി. കൊല്ലം എസ്.എൻ. കോളേജിൽ ഡിഗ്രി പഠനം പൂർത്തിയാക്കി ആലപ്പുഴ കനോയി കയാക്കിങ്‌ സെന്ററിൽ പരിശീലനം നേടുകയാണ് അനഘ.

## Article Content

ചൊക്ലി : അഖിലേന്ത്യാ കനോയി കയാക്കിങ് ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കവുമായി അനഘ മനോജ് . കർണാടകയിലെ ഉഡുപ്പിയിൽ നടന്ന ഡ്രാഗൺ ബോട്ട് ഡി 20- 200 മീറ്ററിൽ സ്വർണമെഡലും ഡി 20- 500 മീറ്ററിൽ വെങ്കല മെഡലും അനഘ കരസ്ഥമാക്കി. കൊല്ലം എസ്.എൻ. കോളേജിൽ ഡിഗ്രി പഠനം പൂർത്തിയാക്കി ആലപ്പുഴ കനോയി കയാക്കിങ്‌ സെന്ററിൽ പരിശീലനം നേടുകയാണ് അനഘ.

മേനപ്രം വലിയാണ്ടിപ്പീടിക കാറോന്റവിട താഴെകുനിയിൽ താമസിക്കുന്ന ലൈറ്റ് ആന്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ.മനോജിന്റെയും പന്ന്യന്നൂർ മാരാങ്കണ്ടി എൽ.പി. സ്കൂൾ ജീവനക്കാരി പി.കെ.കാഞ്ചനയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101223/canoe-kayaking-championshipanagha-manoj-a-native-of-chokli-won-gold)