---
title: "നഷ്ടം പരിഹരിക്കണം;  കുറ്റ്യാടി-മട്ടന്നൂർ വിമാനത്താവള റോഡ് ആശങ്ക പരിഹരിക്കണമെന്ന് മുസ്‌ലിം ലീഗ്"
english_title: "The loss must be remedied;Muslim League wants to resolve the Kuttyadi-Mattannur airport road concern"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101218/the-loss-must-be-remediedmuslim-league-wants-to-resolve-the-kuttyadi-mattannur-airport-road-concern"
published_at: "2023-03-04T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6402cd282ab11_Untitled-1_copy.jpg"
keywords: []
---

# നഷ്ടം പരിഹരിക്കണം;  കുറ്റ്യാടി-മട്ടന്നൂർ വിമാനത്താവള റോഡ് ആശങ്ക പരിഹരിക്കണമെന്ന് മുസ്‌ലിം ലീഗ്

> **Lead Summary:** പാനൂർ: നിർദിഷ്ട കുറ്റ്യാടി-മട്ടന്നൂർ വിമാനത്താവള റോഡ് വികസനവുമായി ബന്ധപ്പെട്ട് ആരാധാനാലയങ്ങൾ, ശ്മശാനങ്ങൾ, കിടപ്പാടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ നഷ്ടപ്പെടുന്നവരുടെ ആശങ്ക പരിഹരിക്കണമെന്നും മതിയായ നഷ്ടപരിഹാരം നൽകണമെന്നും മുസ്‌ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു .

## Article Content

പാനൂർ: നിർദിഷ്ട കുറ്റ്യാടി-മട്ടന്നൂർ വിമാനത്താവള റോഡ് വികസനവുമായി ബന്ധപ്പെട്ട് ആരാധാനാലയങ്ങൾ, ശ്മശാനങ്ങൾ, കിടപ്പാടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ നഷ്ടപ്പെടുന്നവരുടെ ആശങ്ക പരിഹരിക്കണമെന്നും മതിയായ നഷ്ടപരിഹാരം നൽകണമെന്നും മുസ്‌ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു .

ജില്ലാ ഖജാൻജി മഹമൂദ് കാട്ടൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി.എ. സലാം അധ്യക്ഷനായി. സംസ്ഥാന നിർവാഹക സമിതി അംഗം പൊട്ടങ്കണ്ടി അബ്ദുള്ള, ജില്ലാ സെക്രട്ടറി ടി.പി. മുസ്തഫ, പാനൂർ നഗരസഭാ ചെയർമാൻ വി. നാസർ, മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ്, ഡോ. എൻ.എ. മുഹമ്മദ് റഫീഖ്, ടി. മഹറൂഫ്, മത്തത്ത് അബ്ബാസ് ഹാജി, എം. സി. അൻവർ, സി.പി. റഫീഖ്, ഇ.എം. ബഷീർ, എം. ഗഫൂർ, നസീർ പുത്തൂർ, നൗഷാദ് അണിയാരം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101218/the-loss-must-be-remediedmuslim-league-wants-to-resolve-the-kuttyadi-mattannur-airport-road-concern)