---
title: "ജഗന്നാഥ ക്ഷേത്രസവിധമുണർന്നു ; തലശേരിക്കിനി ഒരാഴ്ച ഉത്സവരാവ്"
english_title: "The temple of Jagannath rose up; Thalasserykini festival for a week"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101214/the-temple-of-jagannath-rose-up-thalasserykini-festival-for-a-week"
published_at: "2023-03-04T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6402bfa71fc6a_IMG-20230304-WA0000.jpg"
keywords: []
---

# ജഗന്നാഥ ക്ഷേത്രസവിധമുണർന്നു ; തലശേരിക്കിനി ഒരാഴ്ച ഉത്സവരാവ്

> **Lead Summary:**  തലശേരി: ശ്രീനാരായണഗുരുദേവനാൽ പ്രതിഷ്ഠിക്കപ്പെട്ടതലശ്ശേരി ശ്രീജഗന്നാഥക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. രാത്രി 9.55 ന് പരവൂർ രാകേഷ്തന്ത്രികളാണ് കൊടിയേറ്റിയത്. കൊടിയേറ്റ ചടങ്ങിന് നൂറുകണക്കിന് ഭക്തജനങ്ങൾ സാക്ഷിയായി. ശ്രീജ്ഞാനോദയ യോഗം പ്രസി ഡന്റ് അഡ്വ: കെ.സത്യൻ, ഡയറക്ടർമാരായ അഡ്വ.കെ.അജിത്കുമാർ, കണ്ട്യൻ ഗോപി, രാജീവൻ മാടപ്പീടിക, സി.ഗോപാലൻ, കെ. കെ.പ്രേമൻ, വി.കെ.കുമാരൻ രാഘവൻ പൊന്നമ്പത്ത്, ഇ.ചന്ദ്രൻ, രവീന്ദ്രൻ മുരിക്കോളി, ടി. പി.ഷിജു എന്നിവർ നേതൃത്വം നൽകി.

## Article Content

 തലശേരി: ശ്രീനാരായണഗുരുദേവനാൽ പ്രതിഷ്ഠിക്കപ്പെട്ടതലശ്ശേരി ശ്രീജഗന്നാഥക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. രാത്രി 9.55 ന് പരവൂർ രാകേഷ്തന്ത്രികളാണ് കൊടിയേറ്റിയത്. കൊടിയേറ്റ ചടങ്ങിന് നൂറുകണക്കിന് ഭക്തജനങ്ങൾ സാക്ഷിയായി. ശ്രീജ്ഞാനോദയ യോഗം പ്രസി ഡന്റ് അഡ്വ: കെ.സത്യൻ, ഡയറക്ടർമാരായ അഡ്വ.കെ.അജിത്കുമാർ, കണ്ട്യൻ ഗോപി, രാജീവൻ മാടപ്പീടിക, സി.ഗോപാലൻ, കെ. കെ.പ്രേമൻ, വി.കെ.കുമാരൻ രാഘവൻ പൊന്നമ്പത്ത്, ഇ.ചന്ദ്രൻ, രവീന്ദ്രൻ മുരിക്കോളി, ടി. പി.ഷിജു എന്നിവർ നേതൃത്വം നൽകി.

കൊവിഡിന് ശേഷം പൂർണ്ണ തോതിൽ നടക്കുന്ന മഹോത്സവം വൻ വിജയമാക്കാൻ ക്ഷേത്രവുമായി ബന്ധപ്പെട്ട ഇരുന്നൂറോളം ശ്രീനാരായണമഠങ്ങളും സജീവ മായി രംഗത്തുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വൈവിധ്യമാർന്ന ചന്തകളും, അമ്യൂസ്മെന്റ് പാർക്കുകളും പലതരം റൈഡുകളും മരണക്കിണറുമെല്ലാമായി ജഗ ന്നാഥ സവിധം തിരക്കിലമർന്നു കഴിഞ്ഞു.

> ഇന്നലെ രാത്രി അത്താഴപൂജക്ക് ശേഷം വമ്പിച്ച കരിമരുന്ന്പ്രയോ ഗവുമുണ്ടായി. 11.15ന് അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളത്ത് നടന്നു. ഇന്ന് വൈകിട്ട് ഏഴിന് ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദിന്റെ അദ്ധ്യക്ഷതയിൽ "ശ്രീനാരായണ ഗുരു ഉയർത്തിയ മാനവികത എന്ന വിഷയത്തിൽ നടക്കുന്ന സാംസ്ക്കാരിക സമ്മേളനം സ്പീക്കർ അഡ്വ: എ.എൻ.ഷംസീ ർ ഉദ്ഘാടനം ചെയ്യും. ഡോ:എം. പി. അബ്ദുസമദ് സമദാനി എം. പി. മുഖ്യഭാഷണം നടത്തും. 9.30 ന് മെഗാഷോ ബംബർ ആഘോഷരാവ് അരങ്ങേറും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101214/the-temple-of-jagannath-rose-up-thalasserykini-festival-for-a-week)