---
title: "വ്യാജ വാർത്ത ; കർമ്മ ന്യൂസ്  ഓൺലൈൻ ചാനലിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് തലശേരി രാഷ്ട്രദീപിക ലേഖകൻ നവാസ് മേത്തർ."
english_title: "fake news;Thalassery Rashtradeepika Correspondent Nawaz Mehter has demanded Rs 1 Crore compensation against Karma News online channel."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101107/fake-newsthalassery-rashtradeepika-correspondent-nawaz-mehter-has-demanded-rs-1-crore-compensation-against-karma-news-online-channel"
published_at: "2023-03-03T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401ce2e9a663_f860b623-165a-488f-948a-dbb755f98d48_(1).jpg"
keywords: []
---

# വ്യാജ വാർത്ത ; കർമ്മ ന്യൂസ്  ഓൺലൈൻ ചാനലിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് തലശേരി രാഷ്ട്രദീപിക ലേഖകൻ നവാസ് മേത്തർ.

> **Lead Summary:** **തലശേരി:** വ്യാജ വാർത്ത സൃഷ്ടിക്കുകയും നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കർമ്മ ന്യൂസ് ഓൺ ലൈൻ ചാനലിനെതിരെ നിയമ നടപടിയുമായി രാഷ്ട്ര ദീപിക തലശേരി ലേഖകൻ നവാസ് മേത്തർ. വ്യാജ വാർത്ത നൽകിയവർക്കെതിരേയും, പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിന് മുന്നിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് നവാസ് മേത്തർ ഡിജിപി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യാഗസ്ഥർക്ക് പരാതി നൽകി..

## Article Content

**തലശേരി:** വ്യാജ വാർത്ത സൃഷ്ടിക്കുകയും നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കർമ്മ ന്യൂസ് ഓൺ ലൈൻ ചാനലിനെതിരെ നിയമ നടപടിയുമായി രാഷ്ട്ര ദീപിക തലശേരി ലേഖകൻ നവാസ് മേത്തർ. വ്യാജ വാർത്ത നൽകിയവർക്കെതിരേയും, പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിന് മുന്നിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് നവാസ് മേത്തർ ഡിജിപി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യാഗസ്ഥർക്ക് പരാതി നൽകി..

കഴിഞ്ഞ ദിവസമാണ് കർമ്മ ന്യൂസ് ഓൺ ലൈൻ പോർട്ടലിൽ തലശേരി പ്രസ് ഫോറം മുൻ പ്രസിഡണ്ടും, രാഷ്ട്രദീപിക തലശേരി ലേഖകനുമായ നവാസ് മേത്തർക്കെതിരെ അപകീർത്തികരമായ വാർത്ത നൽകിയത്. വീട്ടിൽ ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര എജൻസികൾ പരിശോധന നടത്തിയെന്നും, ലക്ഷകണക്കിന് രൂപയുടെ കള്ളപ്പണം കണ്ടെത്തിയെന്നുമൊക്കെയാണ് കർമ്മ ന്യൂസ് വാർത്ത നൽകിയത്.

തന്റെ വീട്ടിൽ ഒരു ഏജൻസിയും പരിശോധന നടത്തിയിട്ടില്ലെന്നും, ഒരു കാറ് മാത്രമാണ് തനിക്ക് സ്വന്തമായുള്ളതെന്നും, താൻ ആരുടേയും ബിനാമിയല്ലെന്നും നവാസ് മേത്തർ പറഞ്ഞു. മുപ്പത് വർഷത്തെ പത്ര പ്രവർത്തനത്തിനിടയിൽ എല്ലാ കക്ഷികളിലേയും രാഷ്ട്രീയ നേതാക്കളുമായും സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ ഉള്ളവരുമായും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ടെന്നും ഇതിനിയെല്ലാം മോശമായി ചിത്രീകരിച്ചു കൊണ്ടാണ് വാർത്ത നൽകിയിട്ടുള്ളതെന്നും മേത്തർ പറഞ്ഞു. .

തനിക്കെതിരേയുള്ള വാർത്തക്ക് പിന്നിൽ തലശേരി കേന്ദ്രീകരിച്ച് വലിയ ഗുഡാലോചന നടന്നിട്ടുണ്ട്. ഇതിന്റെ പിന്നിലെ ദൃഷ്ട ശക്തികളെ പുറത്തു കൊണ്ടുവരാൻ ഡിജിപിക്കുൾപ്പടെ പരാതി നൽകിയിട്ടുണ്ട്. തലശേരിയിലെ പ്രമുഖ അഭിഭാഷകൻ കെ. വിശ്വൻ മുഖാന്തിരം ഒരു കോടി രൂപ നഷ്ടപരിഹാരo ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും നവാസ് മേത്തർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101107/fake-newsthalassery-rashtradeepika-correspondent-nawaz-mehter-has-demanded-rs-1-crore-compensation-against-karma-news-online-channel)