---
title: "തലശേരി ജഗന്നാഥ ക്ഷേത്ര മഹോത്സവത്തിന് ഇന്ന് കൊടിയേറ്റം"
english_title: "Flag hoisting for Thalassery Jagannath temple festival today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/100983/flag-hoisting-for-thalassery-jagannath-temple-festival-today"
published_at: "2023-03-03T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64017bf022277_Untitled-1_copy.jpg"
keywords: []
---

# തലശേരി ജഗന്നാഥ ക്ഷേത്ര മഹോത്സവത്തിന് ഇന്ന് കൊടിയേറ്റം

> **Lead Summary:** **തലശ്ശേരി:** തലശ്ശേരി ജഗന്നാഥക്ഷേത്രോത്സവം വെള്ളിയാഴ്ച കൊടിയേറും. കൊടിപൂജയ്ക്ക് ശേഷം രാത്രി 9.55-ന് പറവൂർ രാകേഷ് തന്ത്രികൾ കൊടിയേറ്റത്തിന് കാർമികത്വം വഹിക്കും. അത്താഴപൂജയ്ക്ക് ശേഷം കരിമരുന്ന് പ്രയോഗവും എഴുന്നള്ളത്തുമുണ്ടാകും.

## Article Content

**തലശ്ശേരി:** തലശ്ശേരി ജഗന്നാഥക്ഷേത്രോത്സവം വെള്ളിയാഴ്ച കൊടിയേറും. കൊടിപൂജയ്ക്ക് ശേഷം രാത്രി 9.55-ന് പറവൂർ രാകേഷ് തന്ത്രികൾ കൊടിയേറ്റത്തിന് കാർമികത്വം വഹിക്കും. അത്താഴപൂജയ്ക്ക് ശേഷം കരിമരുന്ന് പ്രയോഗവും എഴുന്നള്ളത്തുമുണ്ടാകും.

ശനിയാഴ്ച ഏഴിന് ശ്രീനാരായണഗുരു ഉയർത്തിയ മാനവികത എന്ന വിഷയത്തിൽ സാംസ്ക്കാരിക സമ്മേളനം നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. ഡോ. എം.പി.അബ്ദുസമദ് സമദാനി എം.പി. വിശിഷ്ടാതിഥിയാവും. രാത്രി മെഗാഷോ. പത്തിന് ഒരാഴ്ച നീളുന്ന ഉത്സവം കൊടിയിറങ്ങും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/100983/flag-hoisting-for-thalassery-jagannath-temple-festival-today)