---
title: "ഇ.പി ജയരാജൻ്റെ മകൻ ഡയറക്ടറായ കണ്ണൂർ വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന ; തൊട്ടുപിന്നാലെ  ഇഡിയും അന്വേഷണത്തിന് "
english_title: "Income Tax Department inspection at Kannur Vaidekam Resort, where EP Jayarajan's son is the director;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/100834/income-tax-department-inspection-at-kannur-vaidekam-resort-where-ep-jayarajans-son-is-the-director"
published_at: "2023-03-02T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64007eb30d4aa_Untitled-1_copy.jpg"
keywords: []
---

# ഇ.പി ജയരാജൻ്റെ മകൻ ഡയറക്ടറായ കണ്ണൂർ വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന ; തൊട്ടുപിന്നാലെ  ഇഡിയും അന്വേഷണത്തിന് 

> **Lead Summary:** **കണ്ണൂർ:** വൈദേകം റിസോർട്ടിൽ പരിശോധന. ആദായ നികുതി വകുപ്പാണ് പരിശോധന നടത്തുന്നത്. ഇ പി ജയരാജന്റെ ഭാര്യ ഇന്ദിര ചെയർപേഴ്സണായ റിസോർട്ട് ആണ് വൈദേകം. റിസോർട്ടിനെതിരെ എൻഫോഴ്സ്മെന്റ് വിഭാഗവും അന്വേഷണവുമായി മുന്നോട്ട് പോകുന്നുണ്ട്. ഇ പി ജയരാജന്റെ മകൻ ഡയറക്ടർ ആയ ആയുർവേദ റിസോർട്ടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇഡി അന്വേഷണം.

## Article Content

**കണ്ണൂർ:** വൈദേകം റിസോർട്ടിൽ പരിശോധന. ആദായ നികുതി വകുപ്പാണ് പരിശോധന നടത്തുന്നത്. ഇ പി ജയരാജന്റെ ഭാര്യ ഇന്ദിര ചെയർപേഴ്സണായ റിസോർട്ട് ആണ് വൈദേകം. റിസോർട്ടിനെതിരെ എൻഫോഴ്സ്മെന്റ് വിഭാഗവും അന്വേഷണവുമായി മുന്നോട്ട് പോകുന്നുണ്ട്. ഇ പി ജയരാജന്റെ മകൻ ഡയറക്ടർ ആയ ആയുർവേദ റിസോർട്ടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇഡി അന്വേഷണം.

ഇ ഡി കൊച്ചി യുണിറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്. ഒന്നര കോടി രൂപ നിലഷേപിച്ചവർ വരെ ഈ പട്ടികയിലുണ്ട്.ഇ.പി ജയരാജൻ്റെ മകൻ ഡയറക്ടറായ കണ്ണൂർ വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന ; തൊട്ടുപിന്നാലെ ഇഡിയും അന്വേഷണത്തിന്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/100834/income-tax-department-inspection-at-kannur-vaidekam-resort-where-ep-jayarajans-son-is-the-director)