---
title: "പൊയിലൂർ മഹോത്സവത്തിന് ഇന്ന് തുടക്കം ; സിനിമാ താരം ഭീമൻ രഘു ഉദ്ഘാടനം ചെയ്യും."
english_title: "Poilur festival begins today;Movie star Bheeman Raghu will inaugurate."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/100807/poilur-festival-begins-todaymovie-star-bheeman-raghu-will-inaugurate"
published_at: "2023-03-02T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64006f002e3a5_download_(9).jpg"
keywords: []
---

# പൊയിലൂർ മഹോത്സവത്തിന് ഇന്ന് തുടക്കം ; സിനിമാ താരം ഭീമൻ രഘു ഉദ്ഘാടനം ചെയ്യും.

> **Lead Summary:** **പൊയിലൂർ**: പൊയിലൂർ മഹാദേവ ക്ഷേത്രം ബാലാലയ പ്രതിഷ്ഠാ വാർഷികവും പൊയിലൂർ മഹോത്സവവും മാർച്ച് 2 മുതൽ 12 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാറോളി ഇല്ലത്ത് പുരുഷോത്തമൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ മഹാദേവക്ഷേത്ര ബാലാലയ പ്രതിഷ്ഠാ വാർഷികം നടക്കുന്നതാണ്.

## Article Content

**പൊയിലൂർ**: പൊയിലൂർ മഹാദേവ ക്ഷേത്രം ബാലാലയ പ്രതിഷ്ഠാ വാർഷികവും പൊയിലൂർ മഹോത്സവവും മാർച്ച് 2 മുതൽ 12 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാറോളി ഇല്ലത്ത് പുരുഷോത്തമൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ മഹാദേവക്ഷേത്ര ബാലാലയ പ്രതിഷ്ഠാ വാർഷികം നടക്കുന്നതാണ്.

മാർച്ച് 2 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, അന്നദാനം, ഉദ്ഘാടനസഭ, കാർണിവൽ ഉദ്ഘാടനം , ഗാനസന്ധ്യ ഉണ്ടാകും. പൊയിലൂർ മഹോത്സവം ഭീമൻ രഘുവും കാർണിവൽ പഞ്ചായത്ത് പ്രസിഡണ്ട് വി കെ തങ്കമണിയും ഉദ്ഘാടനം ചെയ്യും. 3 ന് 7 മണി മെഗാഷോ , 4 ന് സാംസ്ക്കാരിക സമ്മേളനം കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

നാട്ടരങ്ങ്, നൃത്തനൃത്ത്യങ്ങൾ, നാടകം, സംഗീത നിശ എന്നിവയും 5 ന് നൃത്ത, സംഗീത വിരുന്ന്, 6 ന് ഉമാമഹേശ്വര പൂജ , സംഗീത , നൃത്തനൃത്ത്യങ്ങൾ, 7ന് 7 മണി ഗാനമേള, 8 ന് സംഗീത നിശ , നൃത്ത വിരുന്ന്, 9 ന് 7 മണി നടന കലാ ക്ഷേത്രത്തിന്റെ കടാങ്കോട്ട് മാക്കം നാടകം, 10 ന് നാടൻ പാട്ട്, തിറയാട്ടം, 11 ന് ഗണപതി ഹോമം, വിശേഷാൽ പൂജകൾ, 12 ന് വിശേഷാൽ പൂജകൾ, മഹാഗണപതി ഹോമം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

പൊയിലൂർ, വടക്കേ പൊയിലൂർ, വിളക്കോട്ടൂർ ,കൊളവല്ലൂർ ദേശോത്സവം ആയിട്ടാണ് പൊയിലൂർ മഹോത്സവം കൊണ്ടാടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ മോളി ബാബു, ടി പി ബാബു, ഒ കുഞ്ഞിക്കണ്ണൻ ,എം ശരത്ത്ചന്ദ്രൻ ,എം സന്തോഷ് ,കെ പി വിനീഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/100807/poilur-festival-begins-todaymovie-star-bheeman-raghu-will-inaugurate)