---
title: "ജയപ്രകാശ് പാനൂരിൻ്റെ യുയുത്സു, പൂർണ്ണമദം പൂർണ്ണമിദം പുസ്തകങ്ങളുടെ പ്രകാശനം ഞായറാഴ്ച"
english_title: "Jayaprakash Panoor's Yuutsu, Purnamadam Purnamidam books launch on Sunday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/100754/jayaprakash-panoors-yuutsu-purnamadam-purnamidam-books-launch-on-sunday"
published_at: "2023-03-02T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400409820192_311a5b15-d70e-4b55-bf2e-a882130f8369.jpg"
keywords: []
---

# ജയപ്രകാശ് പാനൂരിൻ്റെ യുയുത്സു, പൂർണ്ണമദം പൂർണ്ണമിദം പുസ്തകങ്ങളുടെ പ്രകാശനം ഞായറാഴ്ച

> **Lead Summary:** **പാനൂർ: ** പാനൂരിൻ്റെ കഥാകാരൻ ജയപ്രകാശ് പാനൂർ രചിച്ച യുയുത്സു, പൂർണ്ണമദം പൂർണ്ണമിദം പുസ്തകങ്ങളുടെ പ്രകാശനം ഞായറാഴ്ച സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും. ഞായറാഴ്ച വൈകീട്ട് നടക്കുന്ന പുസ്തക പ്രകാശനത്തിൽ നിരവധി പ്രമുഖർ പങ്കെടുക്കും. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച യുയുത്സു - ഡോ. ജിസാ ജോസും, കൈരളി ബുക്സ് പ്രസിദ്ധീകരിച്ച പൂർണ്ണമദം പൂർണ്ണമിദം - കെ.കെ മാരാറും പ്രകാശനം ചെയ്യും.

## Article Content

**പാനൂർ: ** പാനൂരിൻ്റെ കഥാകാരൻ ജയപ്രകാശ് പാനൂർ രചിച്ച യുയുത്സു, പൂർണ്ണമദം പൂർണ്ണമിദം പുസ്തകങ്ങളുടെ പ്രകാശനം ഞായറാഴ്ച സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും. ഞായറാഴ്ച വൈകീട്ട് നടക്കുന്ന പുസ്തക പ്രകാശനത്തിൽ നിരവധി പ്രമുഖർ പങ്കെടുക്കും. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച യുയുത്സു - ഡോ. ജിസാ ജോസും, കൈരളി ബുക്സ് പ്രസിദ്ധീകരിച്ച പൂർണ്ണമദം പൂർണ്ണമിദം - കെ.കെ മാരാറും പ്രകാശനം ചെയ്യും.

ടി.കെ ഷാജ്, ഡോ.ശശികുമാർ പുറമേരി എന്നിവർ ഏറ്റുവാങ്ങും. രാജു കാട്ടുപുനം, അഡ്വ.അനിൽകുമാർ, പവിത്രൻ മൊകേരി, എ.യതീന്ദ്രൻ, വി. സുരേഷ് കുമാർ, വിനീത അനിൽ, ഡോ.ശശിധരൻ കുനിയിൽ, ഡോ.രാജാറാം, രാജേന്ദ്രൻ തായാട്ട്, രാജൻ പാനൂർ, വി.പി അനന്തൻ എന്നിവർ സംസാരിക്കും.

ജയപ്രകാശിൻ്റെ എഴുത്ത് ജീവിതത്തെ പറ്റി ഡോ. ടി.കെ അനിൽകുമാർ സംസാരിക്കും. പുസ്തക വരുമാനത്തിൽ നിന്നും 10 ശതമാനം പ്രൊഫ. ഗോപിനാഥ് മുതുകാട് നടത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്ഥാപനത്തിന് നൽകുമെന്ന് നോവലിസ്റ്റ് ജയപ്രകാശ് നേരത്തെ അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/100754/jayaprakash-panoors-yuutsu-purnamadam-purnamidam-books-launch-on-sunday)