---
title: "കണ്ണൂരിൽ നടുറോഡിൽ മദ്യലഹരിയിൽ അഴിഞ്ഞാടി  സ്കൂൾ മാനേജർ  ;  ഒരു മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു"
english_title: "In Kannur, the school manager was drunk in the middle of the road;Traffic was stuck for more than an hour"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/100730/in-kannur-the-school-manager-was-drunk-in-the-middle-of-the-roadtraffic-was-stuck-for-more-than-an-hour"
published_at: "2023-03-02T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64002853103d4_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ നടുറോഡിൽ മദ്യലഹരിയിൽ അഴിഞ്ഞാടി  സ്കൂൾ മാനേജർ  ;  ഒരു മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു

> **Lead Summary:** **കണ്ണൂർ: ** മദ്യലഹരിയിൽ നടുറോഡിൽ ഇന്നോവ റോഡിന് കുറുകെ നിർത്തിയിട്ട് സ്കൂൾ മാനേജരുടെ പ്രകടനം. റോഡിലെ വാഹന ഗതാഗതം തടയുകയും മണിക്കൂറുകളോളം മറ്റു യാത്രക്കാരുമായി വാക്കേറ്റമുണ്ടാക്കുകയും ചെയ്ത സ്കൂൾ മാനേജരെ എടക്കാട് പോലീസെത്തിയാണ് ബലം പ്രയോഗിച്ചു മാറ്റിയത്.

## Article Content

**കണ്ണൂർ: ** മദ്യലഹരിയിൽ നടുറോഡിൽ ഇന്നോവ റോഡിന് കുറുകെ നിർത്തിയിട്ട് സ്കൂൾ മാനേജരുടെ പ്രകടനം. റോഡിലെ വാഹന ഗതാഗതം തടയുകയും മണിക്കൂറുകളോളം മറ്റു യാത്രക്കാരുമായി വാക്കേറ്റമുണ്ടാക്കുകയും ചെയ്ത സ്കൂൾ മാനേജരെ എടക്കാട് പോലീസെത്തിയാണ് ബലം പ്രയോഗിച്ചു മാറ്റിയത്.

രാത്രി പത്തു മണിയോടെയാണ് സംഭവം. കടമ്പൂർ സ്കൂൾ മാനേജർ പുത്തലത്ത് മുരളിധരനെയാണ് (53) പോലീസ് പൊതുസ്ഥലത്ത് ശല്യമുണ്ടാക്കുന്ന വിധത്തിൽ പെരുമാറിയതിന് അറസ്റ്റു ചെയ്തത്.

എടക്കാട് ടൗണിൽ നിന്നും കടമ്പൂരിലേക്കുള്ള റോഡിലായിരുന്നു സംഭവം. വീതി വളരെ കുറവായ റോഡിലൂടെ കടന്നുപോകുമ്പോൾ എതിരെ വന്ന വാഹന യാത്രക്കാരുമായി ഇയാൾ കൊമ്പു കോർക്കുകയും നടുറോഡിൽ വാഹനം കുറുകെ നിർത്തി ബഹളമുണ്ടാക്കുകയുമായിരുന്നു. ഇതുകാരണം ഒരു മണിക്കൂറോളം ഈ റൂട്ടിൽ ഗതാഗതം മുടങ്ങി.

എടക്കാട് പോലീസെത്തിയാണ് ഈയാളെയും ഏറ്റുമുട്ടിയ യുവാക്കളെയും പിടിച്ചു മാറ്റിയത്. പോലീസ് സ്കൂൾ മാനേജരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനാണ് ഇയാൾ ക്കെതിരെ കേസെടുത്തിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/100730/in-kannur-the-school-manager-was-drunk-in-the-middle-of-the-roadtraffic-was-stuck-for-more-than-an-hour)