---
title: "ചുട്ടു പൊള്ളുന്ന വേനൽ ; പറവകൾക്കൊരു തണ്ണീർകുടമെന്ന വേറിട്ട  പദ്ധതിയുമായി പി. ആർ എം കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂളിലെ ജെ.ആർ.സി  കേഡറ്റുകളും,  ഒപ്പം  അധ്യാപകരും "
english_title: "Scorching summer;P. with a separate project of a wetland for birds.JRC cadets and teachers of RM Kolavallur Higher Secondary School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/100715/scorching-summerp-with-a-separate-project-of-a-wetland-for-birdsjrc-cadets-and-teachers-of-rm-kolavallur-higher-secondary-school"
published_at: "2023-03-02T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640007a22e65c_8faa43ed-109b-4616-b82e-34bd55672949.jpg"
keywords: []
---

# ചുട്ടു പൊള്ളുന്ന വേനൽ ; പറവകൾക്കൊരു തണ്ണീർകുടമെന്ന വേറിട്ട  പദ്ധതിയുമായി പി. ആർ എം കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂളിലെ ജെ.ആർ.സി  കേഡറ്റുകളും,  ഒപ്പം  അധ്യാപകരും 

> **Lead Summary:** **പാനൂർ: ** പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റുകൾ പറവകൾക്കൊരു തണ്ണീർക്കുടം പദ്ധതി ആരംഭിച്ചു. ജെ ആർ സി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പറവകൾക്കൊരു തണ്ണീർ കുടം പരിപാടിയുടെ ഭാഗമായി പതിനായിരം തണ്ണീർ കുടങ്ങൾ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായാണ് പദ്ധതി.

## Article Content

**പാനൂർ: ** പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റുകൾ പറവകൾക്കൊരു തണ്ണീർക്കുടം പദ്ധതി ആരംഭിച്ചു. ജെ ആർ സി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പറവകൾക്കൊരു തണ്ണീർ കുടം പരിപാടിയുടെ ഭാഗമായി പതിനായിരം തണ്ണീർ കുടങ്ങൾ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായാണ് പദ്ധതി.

പരിസ്ഥിതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കുക എന്നത് മനുഷ്യന്റെ നിലനിൽപ്പിന്റെ ഭാഗമാണെന്ന തിരിച്ചറിവ് വിദ്യാർത്ഥികൾ'ക്ക് പകരുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ ഭൂമി എല്ലാ ജന്തുക്കൾക്കും അവകാശപ്പെട്ടതാണ് എന്ന മുദ്രാവാക്യമുയർത്തിയാണ് കൊടും ചൂടിൽ പക്ഷികൾക്ക് വെള്ളമൊരുക്കുന്ന തണ്ണീർകുടം പദ്ധതി കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ നടപ്പിലാക്കിയത്.

പ്രധാനധ്യാപിക ലീന ഉദ്ഘാടനം ചെയ്തു. ജെ.ആർ.സി കൗൺസിലർ യൂസുഫ്, ടി.ടി രേഖ , വി.കെ ചന്ദ്രൻ, ഷജിൽ കുമാർ, സുരേഷ് ബാബു, സി.ബിന്ദു. കെ., ശ്രീലേഖ്, കേഡറ്റ് വി.എം ആര്യനന്ദ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/100715/scorching-summerp-with-a-separate-project-of-a-wetland-for-birdsjrc-cadets-and-teachers-of-rm-kolavallur-higher-secondary-school)