---
title: "കാത്തിരിപ്പിന് വിട ; പന്ന്യന്നൂർ പഞ്ചായത്തിലെ  കുറ്റിപ്രം സ്കൂൾ റോഡ് ഗതാഗതത്തിനായി തുറന്നു നൽകി."
english_title: "Goodbye to waiting;Kutipram School Road in Pannyannur Panchayat has been opened for traffic."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/100614/goodbye-to-waitingkutipram-school-road-in-pannyannur-panchayat-has-been-opened-for-traffic"
published_at: "2023-03-01T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff4a4c7ca34_94f174db-8736-4693-b166-35e963140845.jpg"
keywords: []
---

# കാത്തിരിപ്പിന് വിട ; പന്ന്യന്നൂർ പഞ്ചായത്തിലെ  കുറ്റിപ്രം സ്കൂൾ റോഡ് ഗതാഗതത്തിനായി തുറന്നു നൽകി.

> **Lead Summary:** പന്ന്യന്നൂര്‍ പഞ്ചായത്തിലെ ഒൻപതാം വാർഡിലെ കുറ്റിപ്രം എല്‍പി സ്‌കൂള്‍, അങ്കണവാടി റോഡ് ടാറിംഗ് പ്രവൃത്തി പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു. കേന്ദ്ര ധനകാര്യ കമ്മീഷൻ അനുവദിച്ച നാലേകാൽ ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് ടാറിംഗ് നടത്തിയത്. പ്രദേശവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു റോഡ് ടാറിംഗ്. കുറ്റിപ്രം എൽ പി സ്കൂൾ, അംഗൻവാടി എന്നിവ പ്രവർത്തിക്കുന്ന ഇവിടേക്ക് വരാനുള്ള വഴി കാൽനട യാത്ര പോലും ദു:സ്സഹമായ രീതിയിൽ പൊട്ടിപ്പൊളിഞ്ഞിരുന്നു.

## Article Content

പന്ന്യന്നൂര്‍ പഞ്ചായത്തിലെ ഒൻപതാം വാർഡിലെ കുറ്റിപ്രം എല്‍പി സ്‌കൂള്‍, അങ്കണവാടി റോഡ് ടാറിംഗ് പ്രവൃത്തി പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു. കേന്ദ്ര ധനകാര്യ കമ്മീഷൻ അനുവദിച്ച നാലേകാൽ ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് ടാറിംഗ് നടത്തിയത്. പ്രദേശവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു റോഡ് ടാറിംഗ്. കുറ്റിപ്രം എൽ പി സ്കൂൾ, അംഗൻവാടി എന്നിവ പ്രവർത്തിക്കുന്ന ഇവിടേക്ക് വരാനുള്ള വഴി കാൽനട യാത്ര പോലും ദു:സ്സഹമായ രീതിയിൽ പൊട്ടിപ്പൊളിഞ്ഞിരുന്നു.

സ്കൂളിലേക്കെത്താൻ കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും ഏറെ ബുദ്ധിമുട്ടിയിരുന്നു. തുടർന്നാണ് ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ റോഡ് ടാറിംഗ് നടത്തിയത്. ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ പന്ന്യന്നൂർ പഞ്ചായത്ത് പ്രസി. സി.കെ അശോകൻ റോഡ് ഗതാഗതത്തിനായി തുറന്നു നൽകി.

വാര്‍ഡ് അംഗം ശ്രീലത അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി പി സുരേന്ദ്രന്‍, വികസന സമിതി അംഗങ്ങളായ പി.കെ മോഹനൻ, കെ. തിലകൻ, കെ.പവിത്രൻ ,ബാബു മാസ്റ്റർ, എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ .പി ദാസൻ സ്വാഗതം പറഞ്ഞു. മുൻ വാർഡ് അംഗങ്ങളായ എം പി ഭാസ്കരൻ, മഹിതാ മോഹനൻ, എന്നിവരും, കുറ്റിപ്രം സ്കൂൾ - അങ്കണവാടി കുട്ടികളും പങ്കെടുത്തു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/100614/goodbye-to-waitingkutipram-school-road-in-pannyannur-panchayat-has-been-opened-for-traffic)