---
title: "കുറ്റ്യാടി - മട്ടന്നൂർ വിമാനത്താവള റോഡ് വികസനം ; സർക്കാരിൻ്റെ ധാർഷ്ട്യം പറ്റില്ല, ജനങ്ങൾക്കൊപ്പം താനുണ്ടാവുമെന്ന് കെ.മുരളീധരൻ എം പി"
english_title: "Kuttyadi-Mattannur Airport Road Development;K.Muralidharan MP said that the government cannot be arrogant, it will stand with the people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/100589/kuttyadi-mattannur-airport-road-developmentkmuralidharan-mp-said-that-the-government-cannot-be-arrogant-it-will-stand-with-the-people"
published_at: "2023-03-01T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff27e80b243_792e86d5-1c6b-4cd6-94c4-85f3c5d2bf67.jpg"
keywords: []
---

# കുറ്റ്യാടി - മട്ടന്നൂർ വിമാനത്താവള റോഡ് വികസനം ; സർക്കാരിൻ്റെ ധാർഷ്ട്യം പറ്റില്ല, ജനങ്ങൾക്കൊപ്പം താനുണ്ടാവുമെന്ന് കെ.മുരളീധരൻ എം പി

> **Lead Summary:** കുറ്റ്യാടി – മട്ടന്നൂർ എയർപോർട്ട് റോഡുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠനം നടത്തണമെന്ന് എം പി കെ മുരളീധരൻ എംപി. നോട്ടീസ് നൽകാതെ സ്ഥലം ഏറ്റെടുക്കാനാകില്ലെന്നും, വോട്ടർമാർക്കൊപ്പം താനുണ്ടാകുമെന്നും എം.പി പറഞ്ഞു.

## Article Content

കുറ്റ്യാടി – മട്ടന്നൂർ എയർപോർട്ട് റോഡുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠനം നടത്തണമെന്ന് എം പി കെ മുരളീധരൻ എംപി. നോട്ടീസ് നൽകാതെ സ്ഥലം ഏറ്റെടുക്കാനാകില്ലെന്നും, വോട്ടർമാർക്കൊപ്പം താനുണ്ടാകുമെന്നും എം.പി പറഞ്ഞു.

റോഡ് വികസനത്തിൽ പ്രതിഷേധവുമായി രംഗത്തുള്ളവരുടെ പരാതി കേൾക്കാൻ പെരിങ്ങളം കച്ചേരിമൊട്ടയിൽ എത്തിയതായിരുന്നു സ്ഥലം എംപി. ഈ കാര്യത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ജനസാന്ദ്രതയുള്ള സ്ഥലത്ത് വികസനപ്രവർത്തനം നടത്തുമ്പോൾ അവിടെ സാമൂഹിക ആഘാത പഠനം നടത്തി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

നോട്ടിസ് നൽകാതെ സ്ഥലം കൈയ്യേറി കുറ്റി നാട്ടുന്നത് അവസാനിപ്പിക്കണം. അധികാരം ഉപയോഗിച്ച് വികസനം നടത്താമെന്ന കാഴ്ചപ്പാട് ശാശ്വതമല്ല. ജനപ്രതിനിധിയെന്ന നിലയിൽ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും എം പി പറഞ്ഞു. സമരസമിതി നേതാക്കളായ കെ. രമേശൻ മാസ്റ്റർ, പി.വി മുഹമ്മദ്,സി.എം. ഭാസ്കരൻ മാസ്റ്റർ, കെ.എം പവിത്രൻ, അഡ്വ. അരുൺ,സി. ഉദയൻ,പി.സുരേഷ് ബാബു,ടി.ഷീബ എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/100589/kuttyadi-mattannur-airport-road-developmentkmuralidharan-mp-said-that-the-government-cannot-be-arrogant-it-will-stand-with-the-people)