---
title: "കുറ്റ്യാടി - മട്ടന്നൂർ എയർപ്പോർട്ട് റോഡ് ; പാനൂരിൽ സമരമാർഗം തുറന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി"
english_title: "Kuttyadi - Mattannur Airport Road;Traders and Industrialists Coordinating Committee opened a strike in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/100392/kuttyadi-mattannur-airport-roadtraders-and-industrialists-coordinating-committee-opened-a-strike-in-panur"
published_at: "2023-02-28T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe170173cc0_c99cc4ba-7aec-4d29-9508-cfe836535b00.jpg"
keywords: []
---

# കുറ്റ്യാടി - മട്ടന്നൂർ എയർപ്പോർട്ട് റോഡ് ; പാനൂരിൽ സമരമാർഗം തുറന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

> **Lead Summary:** കുറ്റ്യാടി - മട്ടന്നൂർ എയർപ്പോർട്ട് റോഡ് ; പാനൂരിൽ സമരമാർഗം തുറന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരി വ്യവസായി ഏകോപനസമിതി പാനൂർ മേഖലാ സമര സമിതിയുടെ ആഭിമുഖ്യത്തിലാണ് പാനൂർ ടൗണിൽ ചൊവ്വാഴ്ച വൈകിട്ട് സമര പ്രഖ്യാപന വിളംബര ജാഥയും, പൊതുയോഗവും സംഘടിപ്പിച്ചു.

## Article Content

കുറ്റ്യാടി - മട്ടന്നൂർ എയർപ്പോർട്ട് റോഡ് ; പാനൂരിൽ സമരമാർഗം തുറന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരി വ്യവസായി ഏകോപനസമിതി പാനൂർ മേഖലാ സമര സമിതിയുടെ ആഭിമുഖ്യത്തിലാണ് പാനൂർ ടൗണിൽ ചൊവ്വാഴ്ച വൈകിട്ട് സമര പ്രഖ്യാപന വിളംബര ജാഥയും, പൊതുയോഗവും സംഘടിപ്പിച്ചു.

എയർപോർട്ട് റോഡിൻ്റെ പേരിൽ വ്യാപാരികളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കുക, മുൻകൂർ നോട്ടീസ് ഇല്ലാതെ കുറ്റി അടിക്കാതിരിക്കുക, വ്യാപാരികളുടെ പുനരധിവാസം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വ്യാപാരികൾ പ്രക്ഷോഭത്തിനിറങ്ങിയത്.

വ്യാപാര നേതാക്കളായ ഒ.ടി അബ്ദുള്ള, എം. വത്സലൻ, കെ.കെ പുരുഷോത്തമൻ, ദിനേശൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. തുടർന്ന് ബസ് സ്റ്റാൻ്റിൽ നടന്ന പൊതുയോഗത്തിൽ മേഖലാ സമിതി ചെയർമാൻ എം ആർ വേണു, വൈസ് ചെയർമാൻ ഇ. മുഹമ്മദ്, ഹമീദ് കിടഞ്ഞി, വൈ എം അസ്ലം, കെ.ടി ശ്രീധരൻ, കെ.സന്തോഷ്, കെ.മുഹമ്മദലി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/100392/kuttyadi-mattannur-airport-roadtraders-and-industrialists-coordinating-committee-opened-a-strike-in-panur)