---
title: "റേഷന്‍കടകൾ നാളെ മുതൽ പഴയ സമയക്രമത്തിൽ ; ഈ മാസത്തെ റേഷൻ മാർച്ച് 4 വരെ ലഭിക്കും"
english_title: "Ration shops on old schedule from tomorrow;This month's ration will be available till March 4"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/100352/ration-shops-on-old-schedule-from-tomorrowthis-months-ration-will-be-available-till-march-4"
published_at: "2023-02-28T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdfc998493f_19572fe7-4ff3-4c27-9894-0a3ac34ae25c.jpg"
keywords: []
---

# റേഷന്‍കടകൾ നാളെ മുതൽ പഴയ സമയക്രമത്തിൽ ; ഈ മാസത്തെ റേഷൻ മാർച്ച് 4 വരെ ലഭിക്കും

> **Lead Summary:** **കണ്ണൂർ**: സംസ്ഥാനത്ത് റേഷൻ കടകൾ നാളെ മുതൽ പഴയ സമയക്രമത്തിൽ പ്രവർത്തിക്കും. രാവിലെ 8 മുതല്‍ 12 വരെയും, വൈകിട്ട് 4 മുതല്‍ 7 വരെയും റേഷൻ കടകൾ പ്രവർത്തിക്കും. നാളെ മുതല്‍ റേഷന്‍കട സമയത്തില്‍ മാറ്റം. രാവിലെ 8 മുതല്‍ 12 വരെയും വൈകിട്ട് 4 മുതല്‍ 7 വരെയും റേഷന്‍കട തുറക്കും.

## Article Content

**കണ്ണൂർ**: സംസ്ഥാനത്ത് റേഷൻ കടകൾ നാളെ മുതൽ പഴയ സമയക്രമത്തിൽ പ്രവർത്തിക്കും. രാവിലെ 8 മുതല്‍ 12 വരെയും, വൈകിട്ട് 4 മുതല്‍ 7 വരെയും റേഷൻ കടകൾ പ്രവർത്തിക്കും. നാളെ മുതല്‍ റേഷന്‍കട സമയത്തില്‍ മാറ്റം. രാവിലെ 8 മുതല്‍ 12 വരെയും വൈകിട്ട് 4 മുതല്‍ 7 വരെയും റേഷന്‍കട തുറക്കും.

സർവർ തകരാർ കാരണം ഈ മാസത്തെ റേഷൻ വിഹിതം പലർക്കും ലഭിക്കാത്ത സാഹചര്യത്തിൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് നാല് വരെ നീട്ടി. ഫെബ്രുവരി അവസാന ദിന ങ്ങളിലാണ് റേഷൻ കടകളിൽ തിരക്ക് വർധിച്ചത്. അതു വരെ ഒരു തിരക്കും കടകളിലുണ്ടായില്ല. തിരക്ക് വർധിച്ചതോടെ സർവർ സംവിധാനവും തകരാറിലായി.

ഇതോടെ പലയിടത്തും വൻ തിരക്ക് അനുഭവപ്പെട്ടു. പല കുടുംബങ്ങൾക്കും റേഷൻ ലഭിക്കാത്ത സാഹചര്യമുണ്ടായതോടെയാണ് മാർച്ച് നാല് വരെ നീട്ടിക്കൊണ്ടുള്ള അറിയിപ്പ് വന്നത്. റേഷൻ കടകളിൽ പുതിയ സമയക്രമം വന്നതോടെയാണ് മാസാവസാനം തിരക്കു വർധിച്ചത്. ഇതോടെയാണ് റേഷൻ കടകൾ പഴയ സമയക്രമത്തിലേക്ക് മാറിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/100352/ration-shops-on-old-schedule-from-tomorrowthis-months-ration-will-be-available-till-march-4)