---
title: "ചെണ്ടയാട് വ്യവസായ പാർക്കിനായുള്ള സ്ഥലമെടുപ്പ് നടപടികൾക്ക് വേഗം പോരെന്ന് കെ.പി മോഹനൻ എം എൽ എ ; പ്രവൃത്തി ഏകോപിപ്പിക്കാൻ ജില്ലാ കലക്ടർക്ക് ചുമതല നൽകിയെന്ന് മന്ത്രി പി.രാജീവ്"
english_title: "KP Mohanan MLA said that the land acquisition process for Chenyadu Industrial Park is not fast enough;Minister P. Rajeev has given the task to the District Collector to coordinate the work"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/100105/kp-mohanan-mla-said-that-the-land-acquisition-process-for-chenyadu-industrial-park-is-not-fast-enoughminister-p-rajeev-has-given-the-task-to-the-district-collector-to-coordinate-the-work"
published_at: "2023-02-27T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fccadd77359_369b8cd1-7a42-4527-9454-27bdf4738393.jpg"
keywords: []
---

# ചെണ്ടയാട് വ്യവസായ പാർക്കിനായുള്ള സ്ഥലമെടുപ്പ് നടപടികൾക്ക് വേഗം പോരെന്ന് കെ.പി മോഹനൻ എം എൽ എ ; പ്രവൃത്തി ഏകോപിപ്പിക്കാൻ ജില്ലാ കലക്ടർക്ക് ചുമതല നൽകിയെന്ന് മന്ത്രി പി.രാജീവ്

> **Lead Summary:** **ചെണ്ടയാട്:** ചെണ്ടയാട് വ്യവസായ പാർക്കിനായുള്ള സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നാവശ്യവുമായി കെ.പി മോഹനൻ എം എൽ എ. നിയമസഭയിൽ ചോദ്യോത്തരവേളയിൽ വ്യവസായ മന്ത്രി പി. രാജീവിനോടാണ് കെ.പി മോഹനൻ എം എൽ എ ഈ ആവശ്യമുന്നയിച്ചത്. കൂത്ത്പറമ്പ, മട്ടന്നൂർ മണ്ഡലങ്ങളിൽ സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി പി. രാജീവ് സഭയെ അറിയിച്ചു.

## Article Content

**ചെണ്ടയാട്:** ചെണ്ടയാട് വ്യവസായ പാർക്കിനായുള്ള സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നാവശ്യവുമായി കെ.പി മോഹനൻ എം എൽ എ. നിയമസഭയിൽ ചോദ്യോത്തരവേളയിൽ വ്യവസായ മന്ത്രി പി. രാജീവിനോടാണ് കെ.പി മോഹനൻ എം എൽ എ ഈ ആവശ്യമുന്നയിച്ചത്. കൂത്ത്പറമ്പ, മട്ടന്നൂർ മണ്ഡലങ്ങളിൽ സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി പി. രാജീവ് സഭയെ അറിയിച്ചു.

തിങ്കളാഴ്ച നിയമസഭയിൽ ചോദ്യോത്തര വേളയിലായിരുന്നു കെ.പി മോഹനൻ എം എൽ എ 3 വർഷമായിട്ടും തൻ്റെ മണ്ഡലത്തിൽ പെട്ട ചെണ്ടയാട്ടെ വ്യവസായ പാർക്കിനായുള്ള സ്ഥലമേറ്റെടുപ്പ് എങ്ങുമെത്തിയില്ലെന്ന് വ്യവസായ മന്ത്രി പി. രാജീവിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയത്. 288 ഏക്കർ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്.

കൂത്ത്പറമ്പ്, മട്ടന്നൂർ മണ്ഡലങ്ങളിൽ സ്ഥലമേറ്റെടുപ്പ് പ്രവൃത്തി വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് നടപടികൾക്ക് വേഗം കൂട്ടാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി മറുപടി നൽകി.എൽ എ ആക്ട് നിലവിൽ വന്ന ശേഷം ഒരു സെൻ്റായാലും, നൂറ് ഏക്കറായാലും സ്ഥലമേറ്റെടുപ്പ് നടപടികൾക്ക് ഒരേ സമയക്രമമാണെന്നും മന്ത്രി സഭയെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/100105/kp-mohanan-mla-said-that-the-land-acquisition-process-for-chenyadu-industrial-park-is-not-fast-enoughminister-p-rajeev-has-given-the-task-to-the-district-collector-to-coordinate-the-work)