---
title: "കുറ്റ്യാടി - മട്ടന്നൂർ എയർപ്പോർട്ട് റോഡ് ; പാനൂരിൽ  നാളെ പ്രതിഷേധ പ്രകടനവുമായി  വ്യാപാരി വ്യവസായി ഏകോപന സമിതി."
english_title: "Kuttyadi - Mattannur Airport Road;Traders and Industry Coordinating Committee to protest tomorrow in Panur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/100082/kuttyadi-mattannur-airport-roadtraders-and-industry-coordinating-committee-to-protest-tomorrow-in-panur"
published_at: "2023-02-27T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcb90a2437b_3ea1ba32-bd46-4dec-b67c-b60133805d60_(1).jpg"
keywords: []
---

# കുറ്റ്യാടി - മട്ടന്നൂർ എയർപ്പോർട്ട് റോഡ് ; പാനൂരിൽ  നാളെ പ്രതിഷേധ പ്രകടനവുമായി  വ്യാപാരി വ്യവസായി ഏകോപന സമിതി.

> **Lead Summary:** **പാനൂർ:** വ്യാപാരി വ്യവസായി ഏകോപനസമിതി പാനൂർ മേഖലാ സമര സമിതിയുടെ ആഭിമുഖ്യത്തിലാണ് പാനൂർ ടൗണിൽ ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുന്നത്.

## Article Content

**പാനൂർ:** വ്യാപാരി വ്യവസായി ഏകോപനസമിതി പാനൂർ മേഖലാ സമര സമിതിയുടെ ആഭിമുഖ്യത്തിലാണ് പാനൂർ ടൗണിൽ ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുന്നത്.

എയർപോർട്ട് റോഡിൻ്റെ പേരിൽ വ്യാപാരികളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കുക, മുൻകൂർ നോട്ടീസ് ഇല്ലാതെ കുറ്റി അടിക്കാതിരിക്കുക, വ്യാപാരികളുടെ പുനരധിവാസം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വ്യാപാരികൾ പ്രക്ഷോഭത്തിനിറങ്ങുന്നതെന്ന് വ്യാപാരി നേതാക്കൾ പാനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മേഖലാ സമിതി ചെയർമാൻ എം ആർ വേണു, വൈസ് ചെയർമാൻ ഇ. മുഹമ്മദ്, ഹമീദ് കിടഞ്ഞി, ഒ.ടി അബ്ദുള്ള, വൈ എം അസ്ലം, കെ കെ പുരുഷോത്തമൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/100082/kuttyadi-mattannur-airport-roadtraders-and-industry-coordinating-committee-to-protest-tomorrow-in-panur)