---
title: "അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ - ഓപ്പറേഷൻ പീ-ഹണ്ട് ; ചൊക്ലിയിലും ധർമ്മടത്തും  അഞ്ചുപേര്‍ അറസ്റ്റില്‍ "
english_title: " Porn videos -  Operation Pea-Hunt , Five people were arrested in Chokli and Dharmadam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/100054/porn-videos-operation-pea-hunt-five-people-were-arrested-in-chokli-and-dharmadam"
published_at: "2023-02-27T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc9c2305bbf_Operation_Pea-Hunt.jpg"
keywords: []
---

# അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ - ഓപ്പറേഷൻ പീ-ഹണ്ട് ; ചൊക്ലിയിലും ധർമ്മടത്തും  അഞ്ചുപേര്‍ അറസ്റ്റില്‍ 

> **Lead Summary:** **കണ്ണൂര്‍ : ** ജില്ലയിൽ നടത്തിയ ഓപ്പറേഷൻ പീ ഹണ്ടിൽ ഒട്ടേറെപ്പേർ പിടിയിലായി. 27 പോലീസ് സ്റ്റേഷൻ പരിധികളിലായി പോലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ റെയ്‌ഡിൽ 27 കേസുകൾ രജിസ്റ്റർ ചെയ്തു. അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

## Article Content

**കണ്ണൂര്‍ : ** ജില്ലയിൽ നടത്തിയ ഓപ്പറേഷൻ പീ ഹണ്ടിൽ ഒട്ടേറെപ്പേർ പിടിയിലായി. 27 പോലീസ് സ്റ്റേഷൻ പരിധികളിലായി പോലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ റെയ്‌ഡിൽ 27 കേസുകൾ രജിസ്റ്റർ ചെയ്തു. അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

ചൊക്ലി, ധർമടം,എടക്കാട് , കണ്ണൂർ സിറ്റി എന്നീ സ്റ്റേഷനുകളിലാണ് അറസ്റ്റ് നടന്നത്. ഇവരിൽനിന്ന്‌ ഇത്തരം വെബ് സൈറ്റുകൾ സന്ദർശിച്ചതിനും വീഡിയോ ‍ഡൗൺ ലോഡ് ചെയ്തതിനുമുള്ള തെളിവുകൾ പോലീസ് ശേഖരിച്ചു.

ഫോണുകൾ‚ ലാപ്ടോപ്പ്, കംപ്യൂട്ടർ എന്നിവ പോലീസ് പിടികൂടി പരിശോധിച്ചു വരികയാണ്. സാമൂഹികമാധ്യമങ്ങൾ വഴിയും ഓൺലൈൻ വഴിയും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ‍‍ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ഇൻറർപോളുമായി സഹകരിച്ചാണ് കേരളാ പോലീസ് പീ-ഹണ്ട് നടത്തിയത്.

കാസർകോട് ജില്ലയിലും കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ലം തി​ര​ഞ്ഞ നി​ര​വ​ധിപേ​ർ പി​ടി​യി​ൽ ഓ​പറേ​ഷ​ൻ പി. ​ഹ​ണ്ടി​ന്റെ ഭാ​ഗ​മാ​യി പൊ​ലീ​സ് ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ൽ സൈ​റ്റു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ലം തി​ര​ഞ്ഞ നി​ര​വ​ധി പേ​ർ പി​ടി​യി​ൽ .

ബേ​ഡ​കം പൊ​ലീ​സ് ഞായറാഴ്ച രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രാ​ൾ പി​ടി​യി​ലാ​യി. മു​ന്നാ​ട് വ​ട്ടം ത​ട്ട​യി​ലെ​ യു​വാ​വ് ര​ണ്ട് ന​മ്പ​റു​ക​ളി​ൽ നി​ന്നാ​യി ഉ​പ​യോ​ഗി​ച്ച ഫോ​ൺ പൊ​ലീ​സ് ക​ണ്ടെ​ത്തി.അ​ശ്ലീ​ലം തി​ര​ഞ്ഞ​തി​ന്റെ തെ​ളി​വു​ക​ൾ ഫോ​ണി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് പേ​രി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​കൂ​ടി. അ​ജാ​നൂ​ർ ഇ​ട്ട​മ്മ​ൽ സൗ​ത്ത്സ്വ​ദേ​ശി​യി​ൽ നി​ന്നും ചി​ത്താ​രി മു​ക്കൂ​ട് സ്വ​ദേ​ശി​യി​ൽ നി​ന്നു​മാ​ണ് ഫോ​ണു​ക​ൾ പി​ടി​ച്ച​ത്. വെ​ള്ള​രി​ക്കു​ണ്ട്പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രാ​ളെ ക​ണ്ടെ​ത്തി.

പ​ര​പ്പ​മാ​ളു​ർ​ക്ക​യം സ്വ​ദേ​ശി​യി​ൽ നി​ന്നാ​ണ് ഫോ​ൺ പി​ടി​ച്ച​ത്. വി​ദ്യാ ന​ഗ​ർ പൊ​ലീ​സ് ചെ​ങ്ക​ള റ​ഹ്മ​ത്ത് ന​ഗ​ർ​സ്വ​ദേ​ശി​യി​ൽ നി​ന്നും കു​ട്ടി​ക​ളു​ടെ അ​ശ്ലീലം തി​ര​ഞ്ഞ മൊ​ബൈയി​ൽ​ ഫോ​ൺ ക​ണ്ടെ​ത്തി. കാ​സ​ർ​കോ​ട് പൊ​ലീ​സ് ചേ​രങ്കൈ സ്വ​ദേ​ശി​യി​ൽ നി​ന്നും ഫോൺ പി​ടി​ച്ചു.

ചെമ്പി​രി​ക്ക, കട്ടക്കാൽ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രി​ൽ നി​ന്നും അ​ശ്ലീ​ലം തി​ര​ഞ്ഞ ഓ​രോ ഫോ​ണു​ക​ൾ വീ​തം പി​ടി​കൂ​ടി. മേ​ൽ​പറ​മ്പ പൊ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്ച​ന്തേ​ര പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ല് പേ​ർ കു​ടു​ങ്ങി. ഉ​ദി​നൂ​ർ പെ​രി​യോ​ത്ത്, പി ​ലി​ക്കോ ട് ​മ​ടി​വ​യ​ൽ, വ​ലി​യ പ​റ​മ്പ ഇ​ട​യി​ല​ക്കാ​ട്.

ചെ​റു​വ​ത്തൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​ന് സ​മീ​പം താ​മ​സി​ക്കു​ന്ന യു​വാ​വു​മാ​ണ് കു​ടു​ങ്ങി​യ​ത്. എ​ല്ലാ​വ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചെടു​ത്ത് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പോ​ണോഗ്രഫി കാ​ണു​ന്നു​ണ്ടെ​ന്ന കാ​സ​ർ​കോ​ട് സൈ​ബ​ർ സെ​ല്ല് ന​ൽ​കി​യ വി​വ​ര​ത്തി​ലാ​യി​രു​ന്നു വീ​ട്ടി​ലെ​ത്തി പൊലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കഴിഞ്ഞ ദി​വ​സം രാത്രി ജി​ല്ല​യി​ൽ പി. ​ഹ​ണ്ടി​ന്റെ ഭാ​ഗ​മാ​യി വ്യാ​പ​ക അ​ന്വേ​ഷ​ണം ന​ട​ന്നു. പ​ല​രു​ടെ​യും ഫോണു​ക​ളി​ൽ അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ ക​ണ്ടെ​ത്തി. ചി​ല​ർ ക​ണ്ട​തി​നു ശേ​ഷം ഡി​ലീ​റ്റ് ചെ​യ്ത​താ​യും ക​ണ്ടെ​ത്തി. വി​വി​ധ സോ​ഷ്യ​ൽ മീ​ഡി​യ​ക​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ച​താ​യും പൊ​ലീ​സി​ന് തെളി​വ് ല​ഭി​ച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/100054/porn-videos-operation-pea-hunt-five-people-were-arrested-in-chokli-and-dharmadam)