---
title: "പതിനായിരങ്ങൾ ഒഴുകിയെത്തിയ  പൊന്ന്യത്തങ്കം ഇന്ന് സമാപിക്കും ; സമാപനം കുറിക്കാൻ സ്റ്റീഫൻ  ദേവസിയുടെ ഏഴരക്കണ്ടം നൈറ്റ്"
english_title: "Tens of thousands of gold rushes will end today;Stephen Devasi's Ejarahakandam Night to conclude"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/100040/tens-of-thousands-of-gold-rushes-will-end-todaystephen-devasis-ejarahakandam-night-to-conclude"
published_at: "2023-02-27T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc8f1d9b259_7f4be9c6-5c1c-4eed-a603-7c1557d0ba2b.jpg"
keywords: []
---

# പതിനായിരങ്ങൾ ഒഴുകിയെത്തിയ  പൊന്ന്യത്തങ്കം ഇന്ന് സമാപിക്കും ; സമാപനം കുറിക്കാൻ സ്റ്റീഫൻ  ദേവസിയുടെ ഏഴരക്കണ്ടം നൈറ്റ്

> **Lead Summary:** **കതിരൂർ: ** കലയും സംസ്‌കാരവും സംഗമിക്കുന്ന അങ്കത്തട്ടിലേക്ക്‌ നാട്ടുത്സവംപോലെയാണ്‌ ജനം ഒഴുകിയെത്തുന്നത്. പൊന്ന്യം ഏഴരക്കണ്ടത്തിലെത്തിയാൽ അങ്കവും കാണാം, സാംസ്‌കാരിക വിരുന്നും ആസ്വദിക്കാമെന്നതു തന്നെയാണ് കാരണം. പൊന്ന്യത്തങ്കം ആയോധനകല പൈതൃകോത്സവത്തിൽ വൻ ജനാവലിയാണ് അങ്കത്തട്ടിലേക്ക് ഒഴുകി എത്തിയത്.

## Article Content

**കതിരൂർ: ** കലയും സംസ്‌കാരവും സംഗമിക്കുന്ന അങ്കത്തട്ടിലേക്ക്‌ നാട്ടുത്സവംപോലെയാണ്‌ ജനം ഒഴുകിയെത്തുന്നത്. പൊന്ന്യം ഏഴരക്കണ്ടത്തിലെത്തിയാൽ അങ്കവും കാണാം, സാംസ്‌കാരിക വിരുന്നും ആസ്വദിക്കാമെന്നതു തന്നെയാണ് കാരണം. പൊന്ന്യത്തങ്കം ആയോധനകല പൈതൃകോത്സവത്തിൽ വൻ ജനാവലിയാണ് അങ്കത്തട്ടിലേക്ക് ഒഴുകി എത്തിയത്.

കേരളത്തിലെ വിവിധ കളരികളിലെ പയറ്റും അഭ്യാസമുറകളും പൊന്ന്യത്തെ അങ്കത്തട്ടിൽ നേരിൽ കാണാനുള്ള അവസരമാണ്‌ ആയോധന കലാപ്രേമികൾക്ക് ലഭിച്ചത് . വടക്കൻ, തെക്കൻ സമ്പ്രദായങ്ങളിലെ പയറ്റുകളും ഇവിടെ കാണാം.

> ആരെയും വിസ്‌മയിപ്പിക്കുന്ന കളരി ചുവടും അഭ്യാസവുമായി ഉദ്വോഗജനകമായ നിമിഷങ്ങളാണ്‌ ഏഴരക്കണ്ടത്തിലെ ഓരോ രാവും കളരി പ്രേമികൾക്ക് സമ്മാനിക്കുന്നത് . കളരിയെക്കുറിച്ചുള്ള സാർഥകമായ ചർച്ചക്കും സംവാദത്തിനും പൊന്ന്യത്തങ്കം വേദിയാവുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കാലമായ പതിനായിരങ്ങൾ നെഞ്ചേറ്റിയ ഈ വർഷത്തെ പൊന്ന്യത്തങ്കം ലോകപ്രശസ്ത കലാകാരനായ സ്റ്റീഫൻ ദേവസി നയിക്കുന്ന "ഏഴരക്കണ്ടം നൈറ്റോടെ'' സമാപിക്കും.

അങ്കത്തട്ടിൽ കഴിഞ്ഞ എട്ട് വർഷവും ജനങ്ങൾ ഏറെ ആസ്വദിച്ച വടകരയിലെ കുഞ്ഞിമൂസ ഗുരുക്കൾ നയിക്കുന്ന ചൂരക്കൊടി കളരി സംഘത്തിൻ്റെ കളരിപ്പയറ്റും ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/100040/tens-of-thousands-of-gold-rushes-will-end-todaystephen-devasis-ejarahakandam-night-to-conclude)