---
title: "ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് വിധവയെ പീഡിപ്പിച്ച തലശേരി സ്വദേശി അറസ്റ്റിൽ ; 2 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നും പരാതി"
english_title: "A native of Thalassery was arrested after establishing friendship through Facebook and torturing a widow;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/100017/a-native-of-thalassery-was-arrested-after-establishing-friendship-through-facebook-and-torturing-a-widow"
published_at: "2023-02-27T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc79a4b2c2b_Untitled-1_copy.jpg"
keywords: []
---

# ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് വിധവയെ പീഡിപ്പിച്ച തലശേരി സ്വദേശി അറസ്റ്റിൽ ; 2 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നും പരാതി

> **Lead Summary:** **തലശ്ശേരി:** ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച ശേഷം വിധവയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാ‌വ് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. തലശ്ശേരി പോയനാട് മാമ്പറം കറുവാരത്ത് ഹൗസിൽ നഷീൽ ആണ് പിടിയിലായത്. വിധവയും ഒരു കുട്ടിയുടെ മാതാവുമായ യുവതിയെ പ്രണയം നടിച്ചാണ് ഇയാൾ വലയിൽ വീഴ്ത്തിയത്.

## Article Content

**തലശ്ശേരി:** ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച ശേഷം വിധവയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാ‌വ് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. തലശ്ശേരി പോയനാട് മാമ്പറം കറുവാരത്ത് ഹൗസിൽ നഷീൽ ആണ് പിടിയിലായത്. വിധവയും ഒരു കുട്ടിയുടെ മാതാവുമായ യുവതിയെ പ്രണയം നടിച്ചാണ് ഇയാൾ വലയിൽ വീഴ്ത്തിയത്.

ശേഷം നിരവധി ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. എറണാകുളം സ്വദേശിനിയായ വിധവയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയാണ് പരാതിക്കാരി.

യുവാവിന് എതിരെ മുൻപും സമാനമായ പരാതികൾ ഉണ്ടായിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. യുവതിയെ പീഡിപ്പിക്കുകയും അവരിൽ നിന്ന് വിവാഹ വാഗ്ദാനം നൽകി രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/100017/a-native-of-thalassery-was-arrested-after-establishing-friendship-through-facebook-and-torturing-a-widow)