national

കൊവിഡ് രോഗിക്ക് നേരെ പീഡന ശ്രമം ; ജീവനക്കാരന്‍ അറസ്റ്റില്‍

ഭോപ്പാൽ : മധ്യപ്രദേശിൽ കൊവിഡ് രോഗിക്ക് നേരെ പീഡന ശ്രമം. വാർഡ് ബോയ് ആണ് ബലാൽസംഗം ചെയ്യാൻ ശ്രമിച്ചത്. ഗ്വാളിയോറിൽ കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഓക്സിജൻ സഹായത്തോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന 59കാരിയായ സ്ത്രീയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. രാജ്യത്ത് കൊവിഡിന്‍റെ തീവ്ര വ്യാപനത്തിന‍ിടെയാണ് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ കൊവിഡ് രോഗിക്ക് നേരെ ബലാത്സംഗശ്രമം നടന്നത്. കൊവിഡ് ചികിത്സ കേന്ദ്രമാക്കിമാറ്റിയ ഗ്വാളിയോറിലെ...

Read More »

ജെഇഇ മെയിൻ പരീക്ഷകൾ മാറ്റിവച്ചു

ജെഇഇ മെയിൻ പരീക്ഷകൾ മാറ്റിവച്ചു.ഏപ്രിൽ അവസാന വാരം നടത്താനിരുന്ന ജെഇഇ മെയിൻ പരീക്ഷകൾ മാറ്റിവച്ചു. 27,28,30 ദിവസങ്ങളിൽ നടത്താനിരുന്ന രണ്ടാം ഘട്ട പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പരീക്ഷയ്ക്ക് പതിനഞ്ച് ദിവസം മുൻപ് അറിയിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിയത്.

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.61 ലക്ഷം പേർക്ക് കൊവിഡ്

ന്യൂഡല്‍ഹി : ലോകത്തേറ്റവും വേഗതയിൽ കൊവിഡ് പടരുന്ന രാജ്യമായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.61 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രാജ്യത്തെ രണ്ടരലക്ഷത്തിലേറെ പ്രതിദിന കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. 2,61,500 പേർക്ക് ഇന്ന് രാവിലെ ഒൻപത് മണി വരെയുള്ള 24 മണിക്കൂറിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. കൊവിഡ് ബാധിതരായ 1501 പേർ ഇതേസമയം മരണപ്പെട്ടു. ഇന്നത്തെ കണക്കോടെ രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 18 […]

Read More »

സംഘടന രാഷ്ട്രീയത്തിന് അതീതമായി കൊവിഡിനെതിരായ പോരാട്ടത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം: സോണിയ ഗാന്ധി

സംഘടന രാഷ്ട്രീയത്തിന് അതീതമായി കൊവിഡിനെതിരായ പോരാട്ടത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രതിസന്ധി മുന്‍കൂട്ടിക്കാണുന്നതിലും പ്രതിരോധിക്കുന്നതിലും മോദി സര്‍ക്കാരിന്റെ ഭാഗത്ത് വലിയ വീഴ്ച ഉണ്ടായി. രാജ്യത്ത് രോഗബാധ നിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ കയറ്റുമതി തടയേണ്ടതാണെന്ന് സോണിയ ഗാന്ധി. കൊവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളെയും മരുന്നുകളെയും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നും ദരിദ്ര വിഭാഗങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ ലഭ്യമാക്കണമെന്...

Read More »

കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി

കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. കുംഭമേള പ്രതീകാത്മകമായി നടത്താൻ പ്രധാനമന്ത്രി നിർദേശം നൽകി. കുംഭമേള അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സന്യാസികൾ സർക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കുംഭമേള അവസാനിപ്പിക്കാനുള്ള തീരുമാനം രാജ്യത്തിന് മാതൃകയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കുംഭമേളയിൽ പങ്കെടുത്ത ...

Read More »

തമിഴ് ഹാസ്യ നടന്‍ പത്മശ്രീ വിവേക് അന്തരിച്ചു

ചെന്നൈ : പ്രമുഖ തമിഴ് സിനിമാ താരം വിവേക് (59) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. സാമി, ശിവാജി, അന്യൻ തുടങ്ങി 200ലേറെ സിനിമകളിൽ അഭിനയിച്ചു. മികച്ച ഹാസ്യ നടനുള്ള ഫിലംഫെയർ അവാർഡ് നാല് തവണ ലഭിച്ചു. മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1990കളിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായി. 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. […]

Read More »

യെദ്യൂരപ്പയ്ക്ക് വീണ്ടും കൊവിഡ് ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബംഗളൂരു മണിപ്പാൽ ആശുപത്രിയിലാണ് അദ്ദേഹത്തെ കൊവിഡ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ യെദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം കൊവിഡ് മുക്തനായത്. രാവിലെ സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രിയെ യോഗം വിളിച്ചിരുന്നു.

Read More »

കോവിഡ്-19 ; നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു

ന്യൂഡല്‍ഹി : കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 18ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. In light of the surge in #COVID19 cases, Government of India has decided to postpone the National Eligibility cum Entrance Test-Postgraduate exam which was earlier scheduled to be held on April 18. Next date to […]

Read More »

കൊവിഡ് ബാധിച്ച പിതാവിന് ചികിത്സ ആവശ്യപ്പെട്ട് അഭ്യർത്ഥനയുമായി മകൻ.

മുംബൈ : കൊവിഡ് ബാധിച്ച് അവശനായ പിതാവിന് വൈദ്യസഹായം ആവശ്യപ്പെട്ട് ഹൃദയം തകരുന്ന അഭ്യർത്ഥനയുമായി മകൻ. ‘അദ്ദേഹത്തിനൊരു കിടക്ക നൽകൂ, അല്ലെങ്കിൽ എന്തെങ്കിലും കുത്തിവെച്ച് അ​ദ്ദേഹത്തെ കൊന്നു കളഞ്ഞേക്കൂ’ എന്നാണ് ചന്ദ്രപൂർ സ്വദേശിയായ കിഷോര്‍ നഹര്‍ഷെട്ടിവര്‍ എന്ന യുവാവിന്റെ അഭ്യർത്ഥന. മഹാരാഷ്ട്രയിലും തെലങ്കാനയിലുമുള്ള നിരവധി ആശുപത്രികളിലാണ് പിതാവിനെയും കൊണ്ട് ഈ യുവാവ് 24 മണിക്കൂറിനുള്ളിൽ കയറിയിറങ്ങിയത്. എന്നാൽ കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് കുത്തനെയുണ്ടായ വർദ്ധനവിനെ തുടർന്ന് ഒരിടത...

Read More »

ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് എല്‍.എന്‍.ജി ടെര്‍മിനല്‍ മഹാരാഷ്ട്രയില്‍

മുംബൈ : ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് എല്‍.എന്‍.ജി ടെര്‍മിനല്‍ മഹാരാഷ്ട്രയിലെത്തി. ഊര്‍ജ്ജ രംഗത്തെ മുന്‍നിര കമ്പനിയായ എച്-എനര്‍ജിയാണ് ഈ ടെര്‍മിനല്‍ ഇന്ത്യയിലെത്തിച്ചത്. സ്വകാര്യ തുറമുഖമായ മഹാരാഷ്ട്രയിലെ ജയ്ഗഢ് പോര്‍ട്ടിലാണ് ഈ ടെര്‍മിനല്‍. പ്രകൃതി വാതക സ്റ്റോറേജും റീഗ്യാസിഫിക്കേഷന്‍ സംവിധാനങ്ങളുമുള്ള എഫ്.എസ്.ആര്‍.യു ഹുവേഗ് ജയന്റ് എന്ന ഭീമന്‍ കപ്പലാണ് ടെര്‍മിനല്‍ ആയി പ്രവര്‍ത്തിക്കുക. സിംഗപൂരിലെ കെപ്പല്‍ ഷിപ്‌യാര്‍ഡില്‍ നിന്നാണ് ഈ കപ്പല്‍ ജയ്ഗഢ് തുറമുഖത്തെത്തിച്ചത്. ഫ്‌ളോട്ടിങ് സ്റ്റോറേജ് ആന്റ് റ...

Read More »

More News in national