keralam

കണ്ണൂരില്‍ അമ്മയും കുഞ്ഞും തീ പൊള്ളലേറ്റ് മരിച്ചു.

കണ്ണൂര്‍ : കണ്ണൂര്‍ മട്ടന്നൂരിലെ കാനാട് അമ്മയും കുഞ്ഞും തീ പൊള്ളലേറ്റ് മരിച്ചു. കാനാട് നിമിഷ നിവാസിൽ നിഷാദിന്റെ ഭാര്യ കെ ജിജിന (24), മകൾ അൻവിക (4) എന്നിവരാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് ഇരുവരെയും തീപൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ഉടന്‍ തന്നെ ​പരിയാരം മെഡിക്കൽ കോളേജിൽ കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More »

സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ് ; കോഴിക്കോട് ജില്ലയില്‍ രണ്ടായിരം കടന്ന് രോഗികള്‍

സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 […]

Read More »

നരിക്കാട്ടേരിയിലെ അസീസിന്‍റെ മരണം ; ഡിലിറ്റ് ചെയ്ത ഈ വീഡിയോ ദ്രിശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങി

കോഴിക്കോട് : കോഴിക്കോട് നാദാപുരം നരിക്കാട്ടേരിയില്‍ 15 വയസുകാരന് അസീസിന്‍റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങി. ഇപ്പോള്‍ പുറത്ത് വന്ന അസീസിനെ ശ്വാസം മുട്ടിക്കുന്ന രണ്ട് വീഡിയോയ്ക്ക് പുറമേ മറ്റ് രണ്ടെണ്ണം കൂടിയുണ്ടെന്നാണ് മൊഴി. ഇവ വീണ്ടെടുത്താല്‍ കേസിന്‍റെ ചുരുളഴിക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. കറ്റാരത്ത് അഷ്റഫിന്‍റെ മകന്‍ അസീസിനെ സഹോദരനായ സഫ്‍വാന്‍ കഴുത്തില്‍ ചുറ്റിപ്പിടിച്ച് നിലത്ത് വീഴ്ത്തി ശ്വാസം മുട്ടിക്കുന്നതും ശ്വാസം ല...

Read More »

സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ കൂട്ടപ്പരിശോധനയുടെ കൂടുതല്‍ ഫലം ഇന്ന് മുതല്‍ ലഭിച്ചുതുടങ്ങും. ആദ്യ തരംഗ കാലത്ത് സാമൂഹ്യ വ്യാപനം ഉണ്ടായ പൂന്തുറ അടക്കമുള്ള തീരങ്ങളില്‍ അതീവ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് ഉണ്ടോയെന്ന് ആരോഗ്യവിദഗ്ധര്‍ സംശയിക്കുന്നു. ഇന്നലെയാണ് സംസ്ഥാനത്ത് ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് കണക്ക് രേഖപ്പെടുത്തിയത്....

Read More »

വൈഗയുടെ മരണം ; പിതാവ് സനു മോഹന്‍ അറസ്റ്റില്‍

കാസർകോട് : എറണാകുളം മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹനെ പിടികൂടി. കർണ്ണാടകയിലെ കാർവാറിൽ നിന്നാണ് ഇയാൾ പിടിയിലായത്. കൊല്ലൂരിൽ നിന്ന് ഭാരതി എന്ന സ്വകാര്യ ബസിൽ ഉഡുപ്പിയിലേക്ക് പോയ സനുമോഹൻ ഇവിടെ നിന്നാണ് കാർവാറിലെത്തിയത്. മൂകാംബികയിലെ ലോഡ്ജിൽ വച്ചാണ് ഇയാൾ തിരിച്ചറിയപ്പെട്ടത് തുടർന്ന് ഇവിടെ നിന്ന് മുങ്ങിയതോടെ കർണ്ണാടക പൊലീസിന്റെ സഹായത്തോടെ വ്യാപക തെരച്ചിലാണ് നടത്തിയത്.

Read More »

തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം നാളെ.

തൃശൂർ : തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം നാളെ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുക. പൂരം നടത്തിപ്പ് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് യോഗം വിളിച്ചെങ്കിലും തീരുമാനമായില്ല. ആന പാപ്പാൻമാരുടെ ആർ.ടി.പി.സി.ആർ. പരിശോധന ഒഴിവാക്കണമെന്ന് ദേവസ്വങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഒറ്റ ഡോസ് വാക്‌സീൻ എടുത്തവർക്കും അനുമതി നൽകണമെന്നും ആവശ്യം ഉയർന്നു. നാളത്തെ യോഗത്തിൽ തീരുമാനം അറിയിക്കാമെന്ന് കലക്ടർ അറിയിച്ചു. ഇന്നത്തെ യോഗത്തിൽ ചീഫ് സെക്രട്ടറി...

Read More »

മലപ്പുറത്ത് വളർത്തുനായയെ റോഡിലൂട കെട്ടിവലിച്ചയാൾ അറസ്റ്റിൽ

മലപ്പുറം : വളർത്തുനായയെ റോഡിലൂട കെട്ടിവലിച്ചയാൾ അറസ്റ്റിൽ. മലപ്പുറം കരുനെച്ചി സ്വദേശി സേവ്യറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെരുപ്പ് കടിച്ച് കേടുവരുത്തിയതു കൊണ്ടാണ് ഇയാൾ നായയെ സ്കൂട്ടറിനു പിന്നിൽ കെട്ടിവലിച്ചത്. ക്രൂര ദൃശ്യം കണ്ട നാട്ടുകാരാണ് സ്കൂട്ടർ തടഞ്ഞ് നായയെ രക്ഷിച്ചത്. എന്നാൽ, നായയെ വീട്ടുകാർ തന്നെ വീണ്ടും കടത്തിക്കൊണ്ടുപോയി. എവിടെ നിന്നോ എത്തി വീട്ടുകാരുമായി ചങ്ങാത്തത്തിൽ ആയതാണ് ഈ നായ. നാടുകടത്താനായാണ് സ്കൂട്ടറിനു പിന്നിൽ കെട്ടി കൊണ്ടുപോയതെന്ന് സേവ്യർ നാട്ടുകാരോട് പറഞ്ഞു. നായ ചെരിപ്പ് ...

Read More »

വൈഗയുടെ മരണം ; സനു മോഹനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനു മോഹനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. മൂകാംബികയിൽ നിന്ന് കടന്ന സനു മോഹനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സനു മോഹനായി കർണാടകയിലും ഗോവയിലും ആന്ധ്രാപ്രദേശിലും ഉൾപ്പെടെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സനു മോഹന്റെ യാത്ര പൊതുഗതാഗതം മാത്രം ഉപയോഗിച്ചെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കർണാടക ട്രാൻസ്‌പോർട്ട് ബസിലുൾപ്പെടെ പൊലീസ് പരിശോധന നടത്തുന്നുണ്ട്. കാർ വിറ്റു കിട്ടിയ പണം ഉപയോഗിച്ചാണ് സനു മോഹന്റെ യാത്രയെന്നാണ് പൊലീസ് കരുതുന്നത്. സനു മോഹൻ [R...

Read More »

കൊവിഡ് ; സംസ്ഥാനത്തെ കൂട്ടപരിശോധനയുടെ ഫലം ഇന്ന്

കൊവിഡ് അതിതീവ്ര വ്യാപന ആശങ്കയ്ക്കിടെ സംസ്ഥാനത്തെ കൂട്ടപരിശോധനയുടെ ഫലം ഇന്ന് പുറത്ത് വരും. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കടന്നേക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. രണ്ടര ലക്ഷം പരിശോധനകൾ ലക്ഷ്യമിട്ട് സർക്കാർ നടത്തിയ കൂട്ടപരിശോധനയിൽ മൂന്ന് ലക്ഷത്തിലധികം പരിശോധനകൾ നടത്താനായെന്നാണ് പുറത്ത് വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ കോഴിക്കോടാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടന്നത്. എറണാകുളത്ത് 36,671 ഉം തിരുവനന്തപുരത്ത് 29,008 പരിശോധനകളും നടന്നു. ആദ്യ ദിവസം ശേഖരിച്ച 1,35...

Read More »

മുഖ്യമന്ത്രിയെ ചികിത്സിച്ച കോവിഡ് ടീമിലെ പ്രധാന ഡോക്ടർ തന്റെ അനുഭവം പങ്ക് വെക്കുന്നു – ഡോക്ടര്‍ ഷമീര്‍ വി കെ എഴുതിയ കുറിപ്പ്

കോഴിക്കോട്: വളരെ യാദൃശ്ചികമായാണ് മുഖ്യമന്ത്രി കോവിഡ് ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തുമ്പോൾ അന്നത്തെ മെഡിക്കൽ ഓഫീസർ ആയി ഡ്യൂട്ടി കിട്ടുന്നത്. കോവിഡ് ഡ്യൂട്ടികളെ പേടിക്കുന്ന കാലം പണ്ടേ കഴിഞ്ഞു. അത്ര കാലമായില്ലേ വൈറസിനോടൊപ്പമുള്ള സഹവാസം തുടങ്ങിയിട്ട്. കോവിഡ് വൈറസിന്റെ കരസ്പർശം ഏറ്റ നൂറു കണക്കിന് ആളുകളെ കണ്ടു കഴിഞ്ഞു. അതിൽ കോവിഡ് വെറുതേ തലോടി വിട്ടവർ, തിരിച്ചു വരാൻ കഴിയാത്ത തരത്തിൽ പ്രഹരം ഏറ്റവർ, വൈറസിനെ ശരീരത്തിൽ നിന്ന് കുടിയിറക്കാൻ മാസങ്ങളോളം കാത്തു നിൽക്കേണ്ടി വന്നവർ […]

Read More »

More News in keralam