പാത്തിപ്പാലം – വള്ള്യായി- മരപ്പാലം റോഡ് മെക്കാഡം ടാറിങ്ങ് ഒരു മാസം കഴിയും മുമ്പെ തകർന്നു തുടങ്ങി

By | Saturday June 9th, 2018

SHARE NEWS


പാനൂർ: പാത്തിപ്പാലം മുതൽ വള്ള്യായി വഴിമരപ്പാലം വരെയുള്ള റോഡിന്റെ മെക്കാഡം ടാറിങ്ങ് ഒന്നാം ഘട്ടം കഴിഞ്ഞ് മാസം കഴിയും മുമ്പെ റോഡ് പലയിടങ്ങളിലും അമർന്നും കുഴികൾ രൂപപ്പെട്ടും തുടങ്ങി.

റോഡിലുള്ള എല്ലാ വളവുകളിലും റോഡ് തകർന്ന് ജെല്ലി ചിതറി കിടക്കുകയാണ് – നാട്ടുകാരുടെ പ്രതിഷേധം മനസ്സിലാക്കിയ റോഡ് നിർമ്മാണ പ്രവർത്തനം നടത്തുന്നവർ കംപ്രസർ ഉപയോഗിച്ച് പൊടി അടിച്ചുവാരി റോഡിലെ കുഴികൾ അടക്കാനുള്ള ശ്രമം നടത്തിയതായി നാട്ടുകാർ പറഞ്ഞു. എന്തുകൊണ്ടോ കുഴിയടക്കാനുള്ള ശ്രമം പിന്നീട് നടന്നില്ല.

കോടികൾ ( നാലര ) ചെലവഴിച്ച് നടത്തുന്ന റോഡ് നിമ്മാർണത്തിൽ വേണ്ടത്ര കനത്തിൽ മെറ്റീരിയൽ ഉപയോഗിക്കാത്തതിനാൽ നിർമ്മാണ വേളയിൽ നാട്ടുകാർ നിർമ്മാണ പ്രവർത്തനത്തിൽ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. വള്ള്യായി ശ്രീ നാരായണ എൽ .പി സ്കൂളിന് മുന്നിലും, മഞ്ചക്കും, അരൂണ്ടതാഴെയും ഈസ്റ്റ് വള്ള്യായിലും നാട്ടുകാർ റോഡ് ടാറിങ്ങ് വേളയിൽ ഇടപെട്ട് വേണ്ടത്ര മെറ്റീരിയൽ ഉപയോഗിക്കാത്തതിൽ പ്രതിഷേധിച്ചിരുന്നു.

റോഡിന്റെ അരികിലുള്ള ഓടകൾ വാർക്കുമ്പോൾ പലയിടങ്ങളിലും വേണ്ടത്ര കമ്പികളും മറ്റും ഉപയോഗിച്ചിട്ടില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. പാത്തിപ്പാലം ശ്രീ നാരായണ ഫർണിച്ചർ കടയുടെ മുന്നിലുള്ള ഒരു ഭാഗത്തെ കലുങ്ക് പൊളിച്ചുമാറ്റിയിട്ട് പുനർനിർമ്മിക്കുകയോ അപകട സൂചനയുടെ അടയാളമോ ഇത് വരെ വെച്ചിട്ടില്ല.

കലുങ്ക് പൊളിച്ചപ്പോൾ റോഡരികിൽ രൂപപ്പെട്ട കുഴി അപകട സാധ്യത കൂടുതലുണ്ടാകുന്നതാണ്.വള്ള്യായി മുത്തപ്പൻ മടപ്പുരയിലേക്ക് കടക്കുന്ന വളവിൽ ഓടകൾ നിർമ്മിച്ചെങ്കിലും വെള്ളമെങ്ങും പോകാതെ നല്ല മഴയത്ത് റോഡിൽ മുട്ടോളം വെള്ളം തളം കെട്ടും.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read